KeralaLatest News

ചട്ടലംഘനം നടത്തി മരുന്ന് വില്‍പ്പന; കേന്ദ്രത്തിന്റെ പൂട്ട് വീണ് ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകള്‍, കൂടുതല്‍ നടപടികള്‍ ഉടന്‍

കൊല്ലം: നിയമങ്ങള്‍ പാലിക്കാത്ത ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. കേരളത്തില്‍ ഏഴ് സ്ഥാപനങ്ങള്‍ പൂട്ടുകയും 44 കടകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.  വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

ആദ്യഘട്ട പരിശോധനയില്‍ തന്നെ സംസ്ഥാനത്തെ 51 സ്ഥാപനങ്ങളില്‍ നിയമലംഘനം കണ്ടെത്തി. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടും 7 സ്ഥാപനങ്ങള്‍ വ്യക്തമായ മറുപടി നല്‍കാത്തതിനാലാണ് പൂട്ടിയത്. നോട്ടീസ് കിട്ടിയ മറ്റ് സ്ഥാപനങ്ങള്‍ ഒരാഴ്ചക്കകം മറുപടി നല്‍കണം.

കേന്ദ്ര നിയമം അനുസരിച്ച് ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകളില്‍ ബ്യൂറോ ഓഫ് ഫാര്‍മ അംഗീകരിച്ചെത്തിക്കുന്ന മരുന്നുകള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നുള്‍പ്പെടെയുളള അര്‍ബുദ രോഗത്തിനടക്കമുള്ള ജനറിക് മരുന്നുകള്‍ 80 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകുകയും ചെയ്യും.

വ്യാപാരികള്‍ക്ക് 20ശതമാനം കമ്മിഷനും ലഭിക്കും. എന്നാല്‍ ജന്‍ ഔഷധി സ്ഥാപനങ്ങളുടെ ലേബലില്‍ ബ്രാന്‍ഡഡ് മരുന്നുകള്‍ വിറ്റ് കൂടുതല്‍ ലാഭം നേടാനാണ് ചിലരുടെ ശ്രമം. ഇത് ബോധ്യപ്പെട്ടതോടെയാണ് കേന്ദ്രം പരിശോധന ശക്തമാക്കിയത്.

shortlink

Post Your Comments


Back to top button