ന്യൂഡല്‍ഹി : വാടക ഗര്‍ഭധാരണത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന വാടക ഗര്‍ഭധാരണ (നിയന്ത്രണ) ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. സാമ്പത്തികം ഉള്‍പ്പടെയുള്ള നേട്ടങ്ങള്‍ക്കായി നടത്തുന്ന വാടക ഗര്‍ഭധാരണം നിരോധിക്കാന്‍ നിര്‍ദേശിയ്ക്കുന്ന ബില്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ വാടക ഗര്‍ഭധാരണം അത് ആവശ്യമുള്ള ദമ്പതികള്‍ക്കായ് അവരുടെ അടുത്ത ബന്ധുക്കള്‍ക്കു മാത്രമെ നടത്താനെ അനുവാദം നല്‍കുന്നുള്ളു. വാടക ഗര്‍ഭധാരണം നിയന്ത്രിക്കാന്‍ ദേശീയ, സംസ്ഥാന തലങ്ങളില്‍ ബോര്‍ഡുകള്‍ രൂപീകരിക്കാനും നിര്‍ദേശമുണ്ട്.
ഈ രംഗത്തെ ചൂഷണവും കച്ചവടവും നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ബില്‍. വാടക ഗര്‍ഭധാരണം സാമ്പത്തിക നേട്ടങ്ങള്‍ കരസ്ഥമാക്കാനുള്ള കുറുക്കുവഴിയായി ഉപയോഗിയ്ക്കപ്പെടുന്ന സാഹചര്യത്തിലാണ് നിര്‍ദിഷ്ട ബില്‍ കേന്ദ്രമന്ത്രിസഭ അംഗികരിച്ചത്. വാടക ഗര്‍ഭധാരണത്തിന് അനുബന്ധമായി വ്യാപിയ്ക്കുന്ന ചൂഷണവും കച്ചവടവും നിയന്ത്രിക്കുകയാണ് പ്രധാന ലക്ഷ്യം. ബില്‍ അനുസരിച്ച് വാടക ഗര്‍ഭധാരണം നിയന്ത്രിക്കാന്‍ ദേശീയ, സംസ്ഥാന തലങ്ങളില്‍ ബോര്‍ഡുകള്‍ രൂപീകരിക്കും. മാത്രമല്ല ബില്‍ അനുസരിച്ച് വാടക ഗര്‍ഭധാരണത്തിനുള്ള അവകാശം നിയമപരമായി വിവാഹിതരായ ഇന്ത്യന്‍ പൗരന്‍മാരായ ദമ്പതികള്‍ക്കു മാത്രമായി ചുരുക്കും.
ഒരു സ്ത്രീക്ക് ഒരു തവണ മാത്രമേ ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കാനാകൂ. വിദേശ ഇന്ത്യക്കാര്‍, ഇന്ത്യന്‍ വംശജര്‍, വിദേശികള്‍ എന്നിവര്‍ വാടക ഗര്‍ഭധാരണം വഴി മാതാപിതാക്കളാകുന്നതിനെ ബില്‍ വിലക്കുന്നു. വാണിജ്യ താല്‍പര്യങ്ങള്‍ക്കായി വാടക ഗര്‍ഭധാരണം വാഗ്ദാനം ചെയ്യുന്ന അനധികൃത ക്ലിനിക്കുകളെ ആണ് ബില്‍ നിയന്ത്രിയ്ക്കുന്നത്. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് 5 വര്‍ഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ആണ് ശിക്ഷ. വിവാഹിതരായി 5 വര്‍ഷത്തിനു ശേഷവും മക്കളില്ലാത്ത ദമ്പതികള്‍ക്കു വാടക ഗര്‍ഭധാരണം ഉപയോഗിക്കാം എന്നാണ് വ്യവസ്ഥ.
ഇതിന് തങ്ങള്‍ക്കു കുട്ടികളുണ്ടാവില്ലെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വാടക ഗര്‍ഭപാത്രത്തിന് അപേക്ഷിക്കുന്ന ദമ്പതികളില്‍ ഭാര്യയുടെ പ്രായം 2350 വരെയുംഭര്‍ത്താവിന്റെ പ്രായം 26 55 യും ആയിരിക്കണം. അടുത്ത ബന്ധുവായ സ്ത്രീക്കു മാത്രമേ ദമ്പതികള്‍ക്കു ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കാനാവൂ. സ്ത്രീ വിവാഹിതയും ആരോഗ്യമുള്ള കുഞ്ഞിന്റെ അമ്മയും ആയിരിക്കണം. ബില്ല് ഉടന്‍ പര്‍ലമെന്റില്‍ അവതരിപ്പിയ്ക്കും.
Post Your Comments