മുംബൈ: ലൈംഗിക പീഡന പരാതിയിൽ ബിനോയ് കോടിയേരി ഹാജരായി. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷിനിൽ ഹാജരായ ബിനോയ് ജാമ്യ നടപടികൾ പൂർത്തിയാക്കിയ ശേഷം മടങ്ങി. ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥ അനുസരിച്ച് കൊണ്ടാണ് ബിനോയ് ഇന്ന് ഹാജരായത്.
കഴിഞ്ഞ ദിവസമാണ് കര്‍ശന ഉപാധികളോടെ മുംബൈ ദിൻഡോഷി കോടതി ജാമ്യം ബിനോയ് കോടിയേരിക്ക് അനുവദിച്ചത്. 25000 രൂപ കെട്ടിവയ്ക്കണമെന്നും. ഒരാൾ ജാമ്യവും എടുക്കണമെന്നുമുള്ള ഉപാധികളോടെയായിരുന്നു കോടതി വിധി പ്രസ്താവിച്ചത്.
ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള നടപടികളോട് സഹകരിക്കാനാകില്ലെന്ന ബിനോയ് കോടിയേരിയുടെ നിലപാട് കോടതി അംഗീകരിച്ചില്ല. കേസില്‍ അന്വേഷണം നടത്തുന്ന ഓഷിവാര പൊലീസ് ആവശ്യപ്പെടുന്ന പക്ഷം ഡിഎൻഎ ടെസ്റ്റിനുള്ള രക്ത സാമ്പിളുകൾ നൽകുന്നതിനടക്കമുള്ള കാര്യങ്ങൾക്ക് തയ്യാറാകണമെന്നും കേസന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്ന് കൂടി ഓര്‍മ്മിപ്പിച്ചാണ് കോടതി ബിനോയ് കോടിയേരിക്ക് മുൻകൂര്‍ ജാമ്യം നൽകിയത്.
Post Your Comments