Latest NewsIndia

ലക്ഷകണക്കിന് ഒഴിവുകളുമായി സര്‍ക്കാര്‍ ഓഫീസുകള്‍; തൊഴിലില്ലായ്മ രൂക്ഷമായിരിക്കെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മന്ത്രി

ന്യൂഡല്‍ഹി : രാജ്യത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി ഏഴുലക്ഷം പേരുടെ ഒഴിവുണ്ടെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് ഗാങ്വര്‍. റെയില്‍വേയില്‍ മാത്രം 2.6 ലക്ഷം ഒഴിവുകളുണ്ടെന്നും അദ്ദേഹം ലോക്‌സഭയില്‍ വ്യക്തമാക്കി. ഒഴിവുള്ള തസ്തികകളില്‍ എത്രയെണ്ണം നികത്തിയെന്നും അതിനായി സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്നുമുള്ള എംപിമാരുടെ ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നല്‍കിയില്ല.

അതത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തത്തിലാണ് പലതും വരുന്നതെന്നും ഒഴിവുകള്‍ നികത്താന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 2018 വരെയുള്ള കണക്കാണിത്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്നതിനിടയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.

പ്രതിരോധ മന്ത്രാലയത്തില്‍ രണ്ട് ലക്ഷത്തിനടുത്ത് തൊഴില്‍ അവസരങ്ങളും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിവിധ ഡിപാര്‍ട്ട്‌മെന്റുകളിലായി ഒരു ലക്ഷത്തോളം ഒഴിവുകളും നിലവിലുണ്ട്. റെയില്‍വേയാണ് നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാവ്. 15 ലക്ഷം ജീവനക്കാര്‍ റെയില്‍വേയില്‍ ജോലി ചെയ്തുവരുന്നുവെന്നാണ് കണക്ക്. ഇതില്‍ ഗസറ്റഡ് നോണ്‍ഗസറ്റഡ് വിഭാഗങ്ങളിലായി മാത്രം 2.59 ലക്ഷം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്.

 

 

shortlink

Post Your Comments


Back to top button