ഇന്‍ഡോര്‍: വേണ്ടത്ര സെട്രച്ചറുകളില്ലാത്തതിനാല്‍ പുരുഷനായ മറ്റൊരു രോഗിക്കൊപ്പം കാലൊടിഞ്ഞ സ്ത്രീക്ക് സ്ട്രെച്ചര്‍ പങ്കുവെക്കേണ്ടി വന്നു.
ഇന്‍ഡോറിലെ മഹാരാജ യശ്വന്ത് റാവു ആശുപത്രിയിലാണ് സംഭവം. സ്‌കാനിങ്ങിനായി കൊണ്ടുപോവുകയായിരുന്നു സംഗീത എന്ന യുവതിയെ. മനുഷ്യത്വത്തിന്റെ പേരിലാണ് തന്റെ സ്ട്രെച്ചര്‍ പങ്കുവെക്കാന്‍ അനുവദിച്ചതെങ്കിലും കാലൊടിഞ്ഞ അവസ്ഥയില്‍ തീരെ ബുദ്ധിമുട്ടിയാണ് സ്ട്രെച്ചറില്‍ കിടന്നതെന്ന് സംഗീത വെളിപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിരുന്നു.
ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍മാരോടും വാര്‍ഡ് ബോയ്സിനോടും നഴ്സുമാരോടും വിശദീകരണം ചോദിച്ചിട്ടുണ്ട്. സ്‌ട്രെച്ചറുകളുടെ അഭാവം ആശുപത്രിയിലുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു. 12 ദിവസം മുമ്പാണ് സംഗീതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലൊടിഞ്ഞ സംഗീത എല്ല് രോഗ വാര്‍ഡിലായിരുന്നു. സ്ട്രെച്ചറുകള്‍ ഇല്ലാത്തതിനാല്‍ സംഗീതയോടൊപ്പം മറ്റൊരു പുരുഷനായ രോഗിയെ കൂടെ കിടത്തി പരിശോധനയ്ക്കായി സ്‌കാനിങ് റൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഞങ്ങള്‍ നിസ്സഹായരായിരുന്നു. കൂടെ ഉള്ള രോഗിക്ക് ചികിത്സനിഷേധിക്കരുതെന്ന ഉദ്ദേശത്തില്‍ ഞങ്ങള്‍ എതിര്‍ത്തൊന്നും പറഞ്ഞില്ലെന്ന് സംഗീതയുടെ ഭര്‍ത്താവ് പറഞ്ഞു.
Post Your Comments