
തിരുവനന്തപുരം : ജപ്തി തടയാന്‍ ബാങ്കുകാര്‍ക്ക് ഉടമ കൊടുത്തത് മുട്ടന്‍ പണി.
വസ്തു ജപ്തി ചെയ്യാനുള്ള ശ്രമം തടയാന്‍ കഴിഞ്ഞ 4 വര്‍ഷമായി ഉടമ ‘അഴിച്ചുവിട്ടിരുന്ന’ 14 നായ്ക്കളെ കോടതിനിര്‍ദേശമനുസരിച്ച് പിടിച്ചുവെങ്കിലും ഇവ ബാങ്കുകാര്‍ക്ക് വന്‍ തലവേദനയായിരിക്കുകയാണ്. നായ്ക്കളെ 5 ദിവസം സംരക്ഷിക്കാന്‍ ബാങ്ക് ചെലവഴിച്ചത് 30,000 രൂപയിലധികം. ഈ പണമടച്ച് നായ്ക്കളെ ഏറ്റെടുത്തില്ലെങ്കില്‍ വില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി ഉടമകള്‍ക്ക് ബാങ്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്.
നെടുമങ്ങാട് ചുള്ളിമാനൂര്‍ സ്വദേശിയായ കരാറുകാരന് വര്‍ഷങ്ങള്‍ക്കു മുന്‍പ് പട്ടത്തെ സ്വകാര്യ ബാങ്കില്‍നിന്ന് എടുത്ത വായ്പയുടെ തിരിച്ചടവ് പലിശ സഹിതം 60 ലക്ഷത്തോളമാണ് മുടങ്ങിയത്. തുടര്‍ന്നു ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ജപ്തിക്കായി ശ്രമം തുടങ്ങി. നായ്ക്കളെ അഴിച്ചുവിട്ടതിനാല്‍ പരിസരത്തേക്ക് മൂലം സ്ഥലത്തേക്ക് അടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ആയിരുന്നില്ല.
തുടര്‍ന്ന് നായ്പിടിത്തക്കാരുടെ സഹായം തേടാനുള്ള കോടതിവിധി നേടിയെടുത്തു. കഴിഞ്ഞ ദിവസം പിടികൂടിയ നായ്ക്കളെ ഇപ്പോള്‍ കെന്നലില്‍ സൂക്ഷിക്കുകയാണ്. ഒരു ലാബ്രഡോര്‍ ഒഴിച്ച് എല്ലാം നാടന്‍ നായ്ക്കളാണ്. ഇവയെ നോക്കാനുള്ള ചെലവ് കണ്ടെത്തേണ്ടത് ബാങ്ക്കാര്‍ക്ക് അധിക ബാധ്യതയായിരിക്കുകയാണ്.
Post Your Comments