
കൊച്ചി: സ്‌കൂള്‍ മാറാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിയുടെ ടിസി തടഞ്ഞുവയ്ക്കാന്‍ വിദ്യാഭ്യാസ നിയമപ്രകാരം സ്‌കൂള്‍ അധികൃതര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. ടിസി അപേക്ഷ നിരസിച്ചതിനെത്തുടര്‍ന്ന് തൃശ്ശൂര്‍ എങ്കക്കാട് സ്വദേശി സി.കെ ഷീനയും മക്കളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി ആശയുടെ ഉത്തരവ്.
ഇതില്‍ കാലതാമസം വരുത്തിയാല്‍ ടിസി നല്‍കാന്‍ ചുമതലപ്പെട്ട അധ്യാപകര്‍ അടക്കം അച്ചടക്ക് നടപടി നേരിടേണ്ടി വരുമെന്നു വ്യവസ്ഥയുണ്ടെന്നും കോടതി വ്യക്തമാക്കി. സ്‌കൂള്‍ മാറാന്‍ വേണ്ടി ടിസി ചോദിച്ചിട്ട് നല്‍കാത്തതിനാലാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
Post Your Comments