ന്യൂഡല്‍ഹി: അവശ്യമരുന്നുകള്‍ക്ക് വില നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ രോഗികള്‍ക്ക് 12,447 കോടി രൂപയുടെ ലാഭമുണ്ടായതായി കേന്ദ്ര സര്‍ക്കാര്‍. അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിലൂടെ (എന്‍എല്‍ഇഎം) 2013 മെയ് മുതല്‍ 2016 ഫെബ്രുവരി വരെ മാത്രം രോഗികള്‍ 2,422 കോടി രൂപ ലാഭിച്ചതായി വളം, രാസവസ്തു വകുപ്പ് മന്ത്രി ഡി.വി സദാനന്ദ ഗൗഡ അറിയിച്ചു. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അവശ്യമരുന്നുകള്‍ക്ക് വില നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ 2016 മാര്‍ച്ച് മുതല്‍ ഇതുവരെ 2,644 കോടി രൂപയുടെ ലാഭമുണ്ടായി. പ്രമേഹം, ഹൃദയസംബന്ധമായ മരുന്നുകളില്‍ 350 കോടി ലാഭിക്കാനായി. 4,547 കോടി രൂപ ഹൃദയധമനികളിലിടുന്ന സ്റ്റെന്റുകളുടെ കാര്യത്തിലും മുട്ട് മാറ്റിവയ്ക്കാനുള്ള ഉപകരണങ്ങളിലൂടെ 1,500 കോടിയും ക്യാന്‍സര്‍ മരുന്നുകളില്‍ 984 കോടിയും ലാഭിക്കാനായി. മരുന്നുകള്‍ക്ക് വില നിശ്ചയിക്കുന്ന ദേശീയ അതോറിറ്റി (എന്‍പിപിഎ) രൂപീകരിച്ച ശേഷം അമിത വില ഈടാക്കുന്ന മരുന്നുകമ്പനിക്കെതിരെ രണ്ടായിരത്തിലേറെ നോട്ടീസുകള്‍ അയച്ചതായും മന്ത്രി അറിയിച്ചു.
നിലവില്‍ അലോപ്പതി ഔഷധങ്ങളുടെ 856 രാസമൂലകങ്ങളെ വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിലനിയന്ത്രണം ഏര്‍പ്പെടുത്തിയവയില്‍ നാല് ചികിത്സാ ഉപകരണങ്ങളുമുണ്ട്. ബൈപ്പാസ് സ്റ്റെന്റുകള്‍, കൃത്രിമ അസ്ഥിഘടകങ്ങള്‍ എന്നിവയുടെ വിലയാണ് മികച്ചനിലയില്‍ നിയന്ത്രിക്കപ്പെട്ടത്.
Post Your Comments