Latest NewsIndia

അറുതിയില്ലാതെ ആള്‍കൂട്ട ആക്രമണം; നിയമം കൊണ്ടു വരണം, പ്രതിഷേധവുമായി മുസ്ലീം ജനത

ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ നിയമനിര്‍മാണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മാലേഗാവില്‍ മുസ്ലിംകളുടെ മഹാ പ്രതിഷേധ റാലി. തിങ്കളാഴ്ച ജംഇയ്യത്തുല്‍ ഉലമയാണ് റാലി സംഘടിപ്പിച്ചത്. ബ്രിട്ടീഷുകാര്‍ ഏഴ് സ്വാതന്ത്ര്യ സമര സേനാനികളെ തൂക്കിക്കൊന്ന സ്മാരകമായ ‘ശഹീദോംകി യാദ്ഗാറി’ല്‍ ലക്ഷക്കണക്കിനാളുകള്‍ പേര്‍ ഒത്തുകൂടി.

റാലിയില്‍ അഭിസംബോധന ചെയ്ത സംസാരിച്ചവര്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയമാകുന്നവര്‍ ജയ് ശ്രീറാം വിളിച്ചു തങ്ങളുടെ നിസ്സഹായത കാണിക്കരുതെന്നും സത്യസാക്ഷ്യവാചകം (ശഹാദത്ത് കലിമ) ചൊല്ലി മരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ഈ സന്ദേശം മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കണമെന്ന് ജനക്കൂട്ടത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഇത് ചരിത്രസമരമാണെന്നും അടിച്ചമര്‍ത്തലുകളെ മുസ്ലിംകള്‍ അധികകാലം പൊറുപ്പിക്കില്ലെന്ന് രാജ്യത്തോട് വിളിച്ചു പറയുകയാണെന്നും റാലിയെ അഭിസംബോധന ചെയ്ത് മുസ്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്‌സെക്രട്ടറി മൗലാന ഉംറെയിന്‍ മഹ്ഫൗസ് റഹ്മാനി പറഞ്ഞു.

തബ്രിസ് അന്‍സാരി സംഭവത്തോടെയാണ് ആള്‍ക്കൂട്ട ആക്രമണ വിരുദ്ധ നിയമം ആവശ്യപ്പെട്ട് രംഗത്തിറങ്ങിയത് എന്ന് സംഘാടകര്‍ പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണ കേസുകളില്‍ ഭരണഘടന ചുമതലകള്‍ മുറപ്രകാരം നിര്‍വഹിക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാറുകള്‍ക്കും രാഷ്ട്രപതി നിര്‍ദേശം നല്‍കണമെന്ന്ആവശ്യപ്പെട്ടുള്ള കത്തും മഹാരാഷ്ട്ര സര്‍ക്കാരിന് കൈമാറി. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് വിധേയമായവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന ആവശ്യവും കൂട്ടത്തിലുണ്ട് .

ആള്‍ക്കൂട്ട ആക്രമണ കൊലകള്‍ ആസൂത്രിത നീക്കവും ഭരണകൂട ഭീകരതയുമാണെന്ന് ആരോപിച്ച മൗലാന ഇതിനെ ചെറുക്കേണ്ടത് എല്ലാ വിഭാഗങ്ങളുടെയും ഉത്തരവാദിത്തമാണെന്നും കൂട്ടിച്ചേര്‍ത്തു. വരുന്ന വെള്ളിയാഴ്ച ഒരു റാലി കൂടി സംഘടിപ്പിക്കാന്‍ മുസ്ലിം പണ്ഡിതരുടെ കൂട്ടായ്മ ആലോചിക്കുന്നുണ്ട്. അതിനായി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്താനും തീരുമാനമായിട്ടുണ്ട്.

 

shortlink

Post Your Comments


Back to top button