ന്യൂദല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ പരിഹസിച്ചുള്ള ചിത്രം ആലേഖനം ചെയ്ത ബിയര്‍ കുപ്പികള്‍ പുറത്തിറക്കിയ ഇസ്രയേല്‍ മദ്യനിര്‍മാണ കമ്പനിക്കെതിരെ പ്രതിഷേധം ശക്തം. വിഷയത്തില്‍ നടപടിയെടുക്കാന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നിര്‍ദേശം നല്‍കി. ഇസ്രയേലിലെ മാല്‍ക്ക-നെഗീവ് ബിയര്‍ കമ്പനിയാണ് ഇത്തരം കുപ്പികള്‍ പുറത്തിറക്കിയത്.
ചിത്രം നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കമ്ബനിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി.ജെ. ജോസ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പരാതി നല്‍കി.ഇസ്രയേലിന്റെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് കമ്പനി ചരിത്രവ്യക്തികളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ബിയര്‍ കുപ്പികള്‍ പുറത്തിറക്കിയത്.
ഇതിലൊന്നിലാണ് ഗാന്ധിജിയെ അവഹേളിക്കുന്ന ചിത്രം. മദ്യക്കുപ്പികള്‍ക്ക് മേല്‍ മഹാത്മാഗാന്ധിയുടെ ചിത്രം ഹാസ്യരൂപേണ ചിത്രീകരിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്.
Post Your Comments