തിരുവനന്തപുരം: മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളും ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവിയുമായിരുന്ന ഡോ. ബി. ഉമാദത്തന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അനുശോചനം രേഖപ്പെടുത്തി. ഡോ. ബി. ഉമാദത്തന്‍ ആരോഗ്യ മേഖലയില്‍ ചെയ്ത സേവനങ്ങള്‍ വളരെ വലുതാണെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയാണ് ഡോ. ബി. ഉമാദത്തന്‍. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, മെഡിക്കല്‍ കോളേജുകളില്‍ പ്രൊഫസറും ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവിയും പൊലീസ് സര്‍ജനുമായിരുന്നു. പല പ്രമാദമായ കൊലപാതക കേസുകളും കുറ്റകൃത്യങ്ങളും കണ്ടെത്താന്‍ അദ്ദേഹത്തിന്റെ സേവനം പൊലീസിനെ സഹായിച്ചിട്ടുണ്ട്. ഗവ. മെഡിക്കോ ലീഗല്‍ എക്‌സ്‌പെര്‍ട്ട് ആന്റ് കണ്‍സള്‍ട്ടന്റ്, കേരളാ പൊലീസിന്റെ മെഡിക്കോ ലീഗല്‍ വിദഗ്ധന്‍ തുടങ്ങിയ പദവികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഡോ. ബി. ഉമാദത്തന്റെ മരണത്തില്‍ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും മന്ത്രി വ്യക്തമാക്കി.
Post Your Comments