Latest NewsFood & CookeryHealth & Fitness

നല്ല ആരോഗ്യത്തിന് ഐസ്‌ക്രീം വില്ലനാകുമെന്ന പേടി വേണ്ട ; ഇനി ധൈര്യമായി കഴിക്കാം ആയുർവേദ ഐസ്‌ക്രീം

കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്‌ക്രീം. ചില സന്ദർഭങ്ങളിൽ ഐസ്‌ക്രീം ഒരു വില്ലനാകാറുണ്ട്. എന്നാൽ അത്തരം പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ് ആയുര്‍വേദ ഐസ്‌ക്രീം. ഇന്ത്യയിലല്ല ന്യൂയോർക്കിലെ പ്രശസ്ത ഇന്ത്യൻ റസ്റ്റോറന്റിൽ കിട്ടുന്ന ഐറ്റമാണ് ആയുർവേദ ഐസ്‌ക്രീം.

മഞ്ഞളും എള്ളും മത്തൻ്റെ വിത്തും മുരിങ്ങയും ചെമ്പരത്തിയും റോസാ പൂ വരെ ‘പോണ്ടിച്ചേരി ഇന്‍ എന്‍.വൈ.സി’ എന്ന റെസ്‌റ്റോറൻ്റിലെ സ്‌പെഷ്യല്‍ ഐസ്‌ക്രീമിൻ്റെ ചേരുവകളാണ്. എള്ള്, കസ്‌കസ്, മുരിങ്ങ തുടങ്ങിയവ അടങ്ങിയ ഐസ്‌ക്രീമുകളാണ് ഇവിടെ ലഭിക്കുന്നത്. ഇവ അടക്കം ചെയ്യുന്നതാവട്ടെ ഭക്ഷ്യയോഗ്യമായ പുഷ്പങ്ങൾ, പോപ്പിക്കുരു, ഉണക്കിയ കുരുമുളക് തുടങ്ങിയ ഉപയോഗിച്ചുണ്ടാക്കുന്ന കോണുകളിലും. ഇന്ത്യൻ ഭക്ഷണം ഇഷ്ടപ്പെടുന്ന ന്യൂയോർക്കുകാർക്കിടയിൽ തരംഗമായി മാറുകയാണ് ഈ ഐസ്‌ക്രീം. ആരോഗ്യത്തിന് ഹാനികരമാകുമോ ഐസ്‌ക്രീം എന്ന ചിന്തകൾക്ക് വിരാമമിടുകയാണ് ഇത്തരം ജൈവ പരീക്ഷണങ്ങൾ.

പല നിറത്തിലും രുചിയിലും ആയിരക്കണക്കിന് ഐസ്ക്രീമുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇവ എത്രത്തോളം ആരോഗ്യകരമാണ് എന്നത് ചിന്തിക്കേണ്ട കാര്യം തന്നെയാണ്. കൃത്രിമ നിറങ്ങള്‍, പൂരിത കൊഴുപ്പുകള്‍, കൃത്രിമ മധുരം തുടങ്ങി ആരോഗ്യത്തിനു ദോഷകരമായ പല സാധനങ്ങളും ചേര്‍ന്നാണ് വിപണിയില്‍ ഐസ്ക്രീം എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button