Latest NewsKerala

സത്യം തെളിയണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്ന് പിഎസ് ശ്രീധരൻ പിള്ള

തിരുവനന്തപുരം: നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിൽ പ്രതി മരിച്ച സംഭവത്തിൽ സത്യം തെളിയണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. രാജ്യത്ത് ലോക്കപ്പ് മർദ്ദനം കൂടുതൽ നടക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിൽ സമഗ്രമായ അന്വേഷണം നടത്താൻ മുന്നോട്ടു വരേണ്ടത് സർക്കാരാണ്. ശരിയായ രീതിയിൽ പോലീസ് സംവിധാനം പ്രവർത്തിക്കുന്നുണ്ടോയെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

രാജ് കുമാറിന്റെ ഉരുട്ടികൊലയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജയിൽ ഡിജിപിയോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ജയിൽ ഡിഐജിയോട് ഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടത്. കസ്റ്റഡി കൊലയിൽ ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഡി ഐജി യോട് റിപ്പോർട്ട് തേടി. സംഭവവുമായി ബന്ധപ്പെട്ട് നാല് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button