KeralaLatest News

നേന്ത്രക്കായയുടെ പേറ്റന്റും പോകുമോ? ആശങ്ക പങ്കുവെച്ച് മുഖ്യമന്ത്രി

തൃശ്ശൂര്‍: നേന്ത്രക്കായയുടെ പേറ്റന്റും പോകുമോ എന്ന ആശങ്ക പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി തൃശ്ശൂരില്‍ സംഘടിപ്പിച്ച യുവകര്‍ഷ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും കൂട്ടര് വന്ന് നേന്ത്രക്കായ കാണിച്ച്‌ ഇതിനി കൃഷിചെയ്യരുത്, ഇതിന്റെ പേറ്റന്റ് ഞങ്ങളുടേതാണ് എന്നുപറയുമോ എന്നറിയില്ല. കാലമിപ്പോള്‍ അങ്ങനെയാണ്. ഈ പഴം ഞങ്ങളുടേതാണെന്നുപറഞ്ഞ് ആരെങ്കിലും രംഗത്തുവരുമോയെന്ന് ശങ്കിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറയുകയുണ്ടായി.

കാലങ്ങളായി കൃഷിയിറക്കുന്ന വിളകള്‍ വീണ്ടും കൃഷിയിറക്കാന്‍ കര്‍ഷകര്‍ക്ക് കേസിന് പോകേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ചിപ്സ് ഉണ്ടാക്കാനുള്ള ഉരുളക്കിഴങ്ങിന് ഒരാള്‍ പേറ്റന്റെടുത്ത് ഇന്ത്യയിലെ കര്‍ഷകര്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നത് തടയാന്‍ കേസ് കൊടുത്തു. ഉരുളക്കിഴങ്ങിന് കുത്തകക്കമ്പനി പേറ്റന്റ് അവകാശപ്പെട്ടതുപോലെ കര്‍ഷകരുടെ ജീവിതം പ്രതിസന്ധിയിലാക്കുന്ന നയങ്ങളാണ് കേന്ദ്രം നടപ്പാക്കുന്നത്. രാജ്യത്തിപ്പോള്‍ കൃഷിനടത്താന്‍ പറ്റാത്ത അവസ്ഥയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button