കനത്ത മഴയില്‍ മഹാരാഷ്ട്രയില്‍ പതിമൂന്നോളം ട്രെയിനുകള്‍ റദ്ദാക്കി. ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സര്‍വീസിനേയും മഴ ബാധിച്ചു. പലയിടങ്ങളിലും വെള്ളക്കെട്ടായതിനാല്‍ നഗരങ്ങളിലെ ഗതാഗതം തടസ്സപ്പെട്ടിണ്ട്. വരും മണിക്കൂറുകളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ താഴ്ന്ന പ്രദേശങ്ങളിലുള്ള വീടുകളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. മുംബൈ മുനിസിപ്പാലിറ്റിയുടെ കണക്ക് അനുസരിച്ച് നഗരത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ 540 മില്ലിമീറ്റര്‍ മഴ പെയ്തിട്ടുണ്ട്. ഒരു ദശാബ്ദത്തിനിടെ ഇവിടെ രണ്ട് ദിവസത്തിനുള്ളില്‍ പെയ്യുന്ന ഏറ്റവും വലിയ മഴയാണിത്.
റെയില്‍വേ ട്രാക്കില്‍ വെള്ളക്കെട്ട് ഉണ്ടായതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ പതിമൂന്നോളം ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതോടൊപ്പം പല ദീര്‍ഘദൂര, ഹ്രസ്വദൂര ട്രെയിനുകളും വൈകിയോടുകയാണ്. സിയോര്‍, ദാദര്‍, മലാഡ് അടക്കമുള്ളിടങ്ങളില്‍ റോഡില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടുകഴിഞ്ഞു. ഇതിനെ തുടര്‍ന്ന് ഈഭാഗങ്ങളിലെ ഗതാഗതം ദുസ്സഹമായിട്ടുണ്ട്.
ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ അരമണിക്കൂറോളം വൈകുന്നുണ്ട്. ശക്തമായ മഴ വരുന്ന മണിക്കൂറുകളിലും ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. മൂന്ന് അഞ്ച് തീയ്യതികളില്‍ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments