Latest NewsKeralaIndia

‘അമ്മ എനിക്കു വേണ്ടിയും ഞാന്‍ അമ്മയ്ക്കു വേണ്ടിയുമാണു ജീവിക്കുന്നത്’ ,അമ്മയ്ക്കുള്ള പൊതിച്ചോറുമായി മീര എത്തിയത് മരണത്തിലേക്ക്

അമ്മൂമ്മയ്ക്കും അമ്മയുടെ മൂത്ത സഹോദരി സിന്ധുവിനുമൊപ്പം ആഹാരം കഴിക്കും. അമ്മ മഞ്ജുഷയ്ക്കുള്ള പൊതിച്ചോറുമായേ മടങ്ങാറുണ്ടായിരുന്നുള്ളൂ.

”അമ്മ എനിക്കു വേണ്ടിയും ഞാന്‍ അമ്മയ്ക്കു വേണ്ടിയുമാണു ജീവിക്കുന്നത്” എന്നു പറയുമായിരുന്നു മീര. മിക്കവാറും ഞായറാഴ്ചകളില്‍ മഞ്ച പേരുമല ചരുവിളയില്‍ താമസിക്കുന്ന അമ്മൂമ്മ വത്സലയെ കാണാനെത്തുമായിരുന്നു അവള്‍. പള്ളിയില്‍ പോകാനും ഒഴിവുസമയങ്ങളില്‍ അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാനും വേണ്ടിയായിരുന്നു വരവ്. അമ്മൂമ്മയ്ക്കും അമ്മയുടെ മൂത്ത സഹോദരി സിന്ധുവിനുമൊപ്പം ആഹാരം കഴിക്കും. അമ്മ മഞ്ജുഷയ്ക്കുള്ള പൊതിച്ചോറുമായേ മടങ്ങാറുണ്ടായിരുന്നുള്ളൂ.

ഒരു ഞായറാഴ്ച വത്സലയ്ക്ക് ഒരു കല്യാണത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ പിറ്റേന്നാണു മീര കാണാനെത്തിയത്. പതിവുപോലെ ഒന്നിച്ച്‌ ആഹാരം കഴിച്ചു. വൈകിട്ടു മൂന്നോടെ അമ്മയ്ക്കുള്ള പൊതിച്ചോറുമായി മടങ്ങി. അന്നു രാത്രിയായിരുന്നു കൊലപാതകം. മടക്കമില്ലാത്ത യാത്രയാണെന്ന് അന്നു പൊന്നുമോള്‍ പോകുമ്പോള്‍ കരുതിയിരുന്നില്ലെന്നു പറഞ്ഞ് വത്സല പൊട്ടിക്കരഞ്ഞു. പഠന സാഹചര്യം നഷ്ടപ്പെട്ട കുട്ടി പ്ലസ്ടുവിന് പ്രവേശനം കിട്ടാതെ നെടുമങ്ങാട്ടെ സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തില്‍ ചേരാനുള്ള തയാറെടുപ്പിലായിരുന്നു.

അതെ സമയം റിമാന്‍ഡിലായ പ്രതികളെ ഒരാഴ്ച ജുഡിഷ്യല്‍ കസ്റ്റഡിയില്‍ ലഭിക്കാന്‍ ഇന്ന് അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മീരയെ കിണറ്റിലെറിഞ്ഞ ശേഷം പ്രതികള്‍ മുങ്ങിയ തമിഴ്‌നാട്ടിലും കൊല നടന്ന വീട്ടിലുമെത്തിച്ച്‌ വിശദമായ തെളിവെടുപ്പ് നടത്തും. നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവര്‍ട്ട് കീലര്‍, സി.ഐ രാജേഷ്‌കുമാര്‍, എസ്.ഐ സുനില്‍ ഗോപി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

shortlink

Post Your Comments


Back to top button