Latest NewsIndia

കേദാര്‍നാഥ് സന്ദര്‍ശനത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കി മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂ ഡൽഹി: സ്വയം കണ്ടെത്തുന്നതിന് വേണ്ടിയാണ് താൻ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് കേദർനാഥ് സന്ദർശനം നടത്തിയതെന്ന് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ യാത്രയിൽ യാതൊരു രീതിയിലുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടായിരുന്നില്ലെന്നും മോദി വ്യക്തമാക്കി.

പ്രധാന മന്ത്രിയെന്ന നിലയിൽ തന്റെ യാത്രകളെ കുറിച്ചറിയാൻ ജനങ്ങൾക്ക് എല്ലാ വിധ അവകാശവുമുണ്ടെന്നും മോദി ‘മൻ കി ബാത്തി’ലൂടെ ജനങ്ങളോട് പറഞ്ഞു. യാത്രയെക്കുറിച്ച് ജനങ്ങൾക്ക് സംശയങ്ങൾ ഉണ്ടാകാമെന്നും എന്നാൽ അതിനെക്കുറിച്ച് കൂടുതൽ താൻ വിശദീകരിക്കുന്നില്ലെന്നും അതിന് സമയമാകുമ്പോൾ തന്റെ യാത്രോദ്ദേശത്തെ കുറിച്ച് വിശദീകരിക്കുമെന്നും മോദി വ്യക്തമാക്കി.

അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യം നശിപ്പിക്കപ്പെട്ടു. പലതും നഷ്ടമായി എന്ന് പൗരന്‍മാര്‍ക്ക് തോന്നി. ജനാധിപത്യം എല്ലാ വോട്ടര്‍മാരും ബഹുമാനിക്കുന്നതാണെന്നും മോദി പറഞ്ഞു. ജനങ്ങളുമായി ‘മൻ കി ബാത്തി’ലൂടെ സംസാരിക്കാൻ കഴിയാതിരുന്ന സമയങ്ങളിൽ തന്റെയുള്ളിൽ ഒരു ശൂന്യത രൂപപെട്ടുവെന്നും അതിന് പരിഹാരം തേടിയാണ് താൻ കേദർനാഥിലെത്തിയതെന്നും മോദി വിശദീകരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button