
കണ്ണൂർ: സംസ്ഥാന പോലീസ് കായികമേളയിൽ കണ്ണൂരിന് വിജയം. തുടർച്ചയായ 13-ാം തവണയാണ് കണ്ണൂർ വിജയം ആവർത്തിക്കുന്നത്. 93 പോയിന്റുമായാണ് കണ്ണൂർ നാൽപ്പത്താറാമത് മേളയിൽ ചാമ്പ്യന്മാരായത്.
ആതിഥേയരായ മലപ്പുറം 32 പോയിന്റുമായി രണ്ടാം സ്ഥാനം കരസ്ഥമാക്കി. 26 പോയിന്റ് നേടിയ പാലക്കാടിനാണ് മൂന്നാം സ്ഥാനം. 16 പോയിന്റുള്ള തിരുവനന്തപുരം നാലാം സ്ഥാനത്തെത്തി. ബറ്റാലിയൻ വിഭാഗത്തിൽ കെഎപി -5 ടീമാണ് ജേതാക്കൾ. 107 പോയിന്റുമായാണ് ടീം നേട്ടം ആവർത്തിച്ചത്. 80 പോയിന്റുള്ള ഐആർബിഎ രണ്ടാം സ്ഥാനത്തെത്തി.
മികച്ച പുരുഷവനിതാ അത്ലറ്റുകളായി തെരഞ്ഞെടുക്കപ്പെട്ടത് കെ എ പി മൂന്നിലെ ഹവില്‍ദാര്‍മാരായ ബി എബിനും എപി. ഷില്ബിയുമാണ്. കെ എ പി രണ്ടിലെ ഹവില്‍ദാര്‍ സി. ജിതേഷ് മീറ്റിലെ അതിവേഗ താരമായി. കായികമേളയുടെ സമാപന വേളയില്‍ അണിയിച്ചൊരുക്കിയ കലാപ്രകടനവും ശ്രദ്ധേയമായി. സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹറയാണ് സമ്മാനം വിതരണം നടത്തിയത്.
Post Your Comments