വിറ്റാമിൻ ഡിയുടെ അഭാവം ആധുനികകാലത്തെ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നതായി ആരോഗ്യവിദഗ്ധർ പറയുന്നു. ഇത് സൂര്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന ഔഷധം എന്ന് വേണേൽ പറയാം. രാവിലെ കുറച്ചു നേരം വെയിൽ ഏൽക്കുന്നത് നല്ലതാണെന്ന് മുതിർന്നവർ പറയുന്നതിന്റെ കാരണം ഇതാണ്.
സൂര്യപ്രകാശത്തിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ജീവകമായതിനാൽ അടഞ്ഞ മുറികളിൽ അധികസമയം ചെലവഴിക്കുന്നവർക്കും സൂര്യപ്രകാശമേൽക്കാത്ത വസ്ത്രം ധരിക്കുന്നവർക്കും വിറ്റാമിൻ ഡി ലഭിക്കില്ല. ഇത് വിഷാദം, ക്ഷീണം, രോഗപ്രതിരോധശേഷി ഇല്ലായ്മ എന്നിവയ്ക്ക് കാരണമാകും.
വിറ്റാമിൻ ഡിയുടെ അഭാവത്തിൽ അസ്ഥിരോഗങ്ങൾ, നടുവേദന, ക്ഷീണം, മുടികൊഴിച്ചിൽ, മസിലുകളിലെ വേദന, അമിതവണ്ണം, അമിത വിയർപ്പ്, പ്രമേഹം, അർബുദം, മൾട്ടിപ്പിൾ സിറോസിസ്, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയുണ്ടാകും. വിറ്റാമിൻ ഡി ഇല്ലെങ്കിൽ ശരീരം കാൽസ്യം ആഗിരണം ചെയ്യില്ല. അങ്ങനെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം ഇല്ലാതാകുന്നു. ദിവസവും ഇളംവെയിലേറ്റും വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണം കഴിച്ചും അപര്യാപ്തത പരിഹരിക്കാം. മത്സ്യം, മീനെണ്ണ, പാൽ, വെണ്ണ, മുട്ടയുടെ മഞ്ഞ എന്നിവയാണ് വിറ്റാമിൻ ഡിയുടെ പ്രധാന സ്രോതസുകൾ.
Post Your Comments