KeralaLatest News

പ്രതിമ പൊളിക്കല്‍ വിവാദത്തില്‍; നഗരസഭയുടെ അനുമതിയില്ലാതെ നടപടി, പ്രതിഷേധം ശക്തമാകുന്നു

പാലക്കാട് : പാലക്കാട് നഗരത്തില്‍ നിന്ന് സാഹിത്യകാരന്‍ ഒ.വി.വിജയന്റെ പ്രതിമ പൊളിച്ചു മാറ്റിയത് വിവാദമാകുന്നു. പാലക്കാട് എസ്ബിഐ ജംങ്ഷനില്‍
ആര്‍ക്കും യാതൊരു ബുദ്ധിമുട്ടും ഇല്ലാതെയിരുന്ന ഒവി വിജയന്റെ പ്രതിമയാണ് പാലക്കാട് മുന്നോട്ട് എന്ന സംഘടന കോടതി ഉത്തരവ് വാങ്ങി പൊളിച്ചുമാറ്റിയത്. നഗരസഭയുടെ സ്ഥലത്തിരുന്ന പ്രതിമ നഗരസഭയുടെ അനുമതിയില്ലാതെയാണ് തസ്രാക്കിലേക്ക് മാറ്റിയത്. ഒ.വി.വിജയന്‍ സ്മാരക സമിതി ഉള്‍പ്പെടെയുളളവര്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്.

പ്രതിമയിരുന്ന സ്ഥലം പാലക്കാട് മുന്നോട്ട് എന്ന സംഘടനയ്ക്ക് നഗരസഭ കൈമാറിയിട്ടില്ലെന്നും കലക്ടര്‍ക്ക് ഇതില്‍ ഇടപെടാനുളള അധികാരമില്ലെന്നും നഗരസഭ വ്യക്തമാക്കി. നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സ്ഥലത്ത് ബോര്‍ഡ് സ്ഥാപിച്ചു. ഒവി വിജയന്റെ പേരില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ അവകാശമില്ലെന്ന് വരുത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇതാണ് ഉടമസ്ഥരറിയാതെയുളള പ്രതിമാ മാറ്റം വിവാദമാകാന്‍ കാരണമായതും.

നഗരസഭയുടെ സ്ഥലത്ത് നഗരസഭാ കൗണ്‍സിലിന്റെ അനുമതിയോടെ ഒവി വിജയന്‍ പ്രതിമാ നിര്‍മാണ സമിതി സ്ഥാപിച്ച പ്രതിമ എന്തിനുവേണ്ടി പൊളിച്ചുമാറ്റിയെന്നാണ് ചോദ്യമുയരുന്നത്. പ്രതിമ കൈക്കലാക്കിയ തസ്രാക്കിലെ ഒവി വിജയന്‍ സ്മാരക സമിതിയുടെ ഇടപെടലും സംശയകരമാണ്.

shortlink

Post Your Comments


Back to top button