Latest NewsKerala

രോഗിയുടെ ജീവനേക്കാള്‍ വലുത് വിഐപി ഡ്യൂട്ടി; വാളയാര്‍ അപകടത്തില്‍ പൊലിഞ്ഞത് അഞ്ച് ജീവന്‍, ആംബുലന്‍സ് ലഭിക്കാതെ ചികിത്സ വൈകിയത് കൊടും അനാസ്ഥ

പാലക്കാട് : വാളയാര്‍ അപകടത്തില്‍ പൊലിഞ്ഞത് 5 ജീവനുകള്‍. 7 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ വിദഗ്ധ ചികിത്സയ്‌ക്കെത്തിക്കാന്‍ ജില്ലാ ആശുപത്രിയില്‍ വേണ്ടത്ര ആംബുലന്‍സ് ഉണ്ടായിരുന്നില്ല. ഉള്ള ഒരു സര്‍വീസ് ആംബുലന്‍സ് വിഐപി ഡ്യൂട്ടിയിലായിരുന്നു. പൊലീസ് ചോദിച്ചപ്പോഴും ഇതേ ഉത്തരമാണു ലഭിച്ചത്.

രോഗിയുടെ ജീവനാണോ അതോ വിഐപി ഡ്യൂട്ടിയാണോ വലുത് എന്ന ചോദ്യത്തിന് ഭരണതൂടവും ആരോഗ്യവകുപ്പും പൊലീസുമെല്ലാം ഉത്തരം പറയേണ്ടതാണ്. ആശുപത്രിയില്‍ ആകെ 2 ആംബുലന്‍സുകളാണ് ഉള്ളത്. രാത്രി ഒരു ആംബുലന്‍സ് മാത്രമേ ഉണ്ടാകൂ. അട്ടപ്പാടിയിലേക്കോ, നെല്ലിയാമ്പതിയിലേക്കോ, പറമ്പിക്കുളത്തേക്കോ രോഗികളുമായി ആംബുലന്‍സ് പോയാല്‍ മണിക്കൂറുകള്‍ കഴിഞ്ഞാണു തിരിച്ചെത്തുക.

അതുവരെ സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കണം. ജില്ലാ ആശുപത്രിയിലെ തിരക്കും ജില്ലയുടെ വിസ്തൃതിയും പരിഗണിച്ചു വിഐപി ഡ്യൂട്ടിക്കുള്ള ആംബുലന്‍സ് പുറത്തു നിന്ന് ഏര്‍പ്പാടാക്കണമെന്നു ജില്ലാ ആരോഗ്യവകുപ്പ് ഒട്ടേറെത്തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയില്ല. ജില്ലയ്ക്ക് ആധുനിക സൗകര്യമുള്ള ഒരു ട്രോമ ആംബുലന്‍സും പരിശീലനം ലഭിച്ച ജീവനക്കാരും അനിവാര്യം.

shortlink

Post Your Comments


Back to top button