മുംബൈ: മുംബൈയിലെ റായ്ഗഡില്‍ വന്‍ സെക്‌സ് റാക്കറ്റ് സംഘത്തെ പോലീസ് പിടികൂടി. വെള്ളിയാഴ്ച നടന്ന റെയ്ഡില്‍ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അലിബാഗ് പ്രദേശത്തെ രണ്ട് ബംഗ്ലാവുകള്‍ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി പോലീസിന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
തങ്ങള്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടാന്‍ പോലീസ് കെണിയൊരുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി പോലീസ് ആവശ്യക്കാരാണെന്ന വ്യാജേന ആളുകളെ ബംഗ്ലാവിലേക്കയച്ച് പ്രതികളായ ഒന്‍പത് പേരെയും പിടികൂടുകയായിരുന്നു. ബംഗ്ലാവില്‍ നിന്ന് ആറ് ഇടനിലക്കാരെയും മൂന്ന് സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളും ഇവിടെ നിന്നും പിടികൂടി. ഇവര്‍ക്കെതിരെ ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിനും വ്യഭിചാരത്തിനും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ മെയില്‍ 24 പേരടങ്ങുന്ന സെക്‌സ് റാക്കറ്റ് സംഘത്തെ ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സുശാന്ത് ലോക് 3 ല്‍ വാടകയ്‌ക്കെടുത്ത വീട് കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. അറസ്റ്റിലായ 24 പേരില്‍ ആറ് പേര്‍ സ്ത്രീകളായിരുന്നു.
രാജീവ് യാദവ് എന്നയാള്‍ സുശാന്ത് ലോക് 3 പ്രദേശത്ത് പ്രതിമാസം 60,000 രൂപയ്ക്ക് രണ്ട് നില വീട് വാടകയ്ക്ക് എടുത്താണ് അനാശ്യാസ്യ പ്രവര്‍ത്തനം നടത്തിയിടുന്നത്. സംഭവത്തില്‍, വികാസ് അറോറ, വീരേന്ദ്ര, ദിനേശ് കുമാര്‍, വിപിന്‍ അഗര്‍വാള്‍, അനില്‍ കും രാജ് ഖംബോജ്, അനുംഭവ് വര്‍മ്മ, രാജേഷ്, സഞ്ജീവ്, സിദ്ധാര്‍ത്ഥ്, അന്‍ഷു പണ്ഡിറ്റ്, അഭിജിത്, ആശിഷ് ധവാന്‍, ഗൗതം, സുദര്‍ശന്‍ ഹൂദ, വിക്രം ദാസന്‍, ഗുര്‍മീത് സിങ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ സ്ത്രീകള്‍ 20 നും 35 നും ഇടയില്‍ പ്രായമുള്ളവരാണെന്നും ഇവര്‍ ഡല്‍ഹി സ്വദേശികളാണെന്നും പോലീസ് അറിയിച്ചിരുന്നു. തങ്ങള്‍ അവിടെയെത്തുമ്പോള്‍ ബാല്‍ക്കണിയില്‍ 11 പേര്‍ കാത്തുനില്‍പ്പുണ്ടായിരുന്നുവെന്നും മുറികള്‍ക്കുള്ളില്‍ നടത്തിയ പരിശോധനയില്‍ നിരവധി ദമ്പതികളെ മോശം സാഹചര്യത്തില്‍ പിടികൂടിയെന്നും 13 പായ്ക്കറ്റിലധികം കോണ്ടം ഇവിടെ നിന്നും പോലീസിന് കണ്ടെടുത്തിട്ടുണ്ടെന്നും ഗുരുഗ്രാം പോലീസിന്റെ ദുര്‍ഗ ശക്തി റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിലെ ഇന്‍സ്‌പെക്ടര്‍ രാജ്ബാല വ്യക്തമാക്കി.
Post Your Comments