KeralaLatest News

വിമാനങ്ങളുടെ എണ്ണത്തില്‍ അര്‍ധ സെഞ്ചുറിയുമായി ഗോ എയര്‍

കൊച്ചി: വിമാനങ്ങളുടെ എണ്ണത്തില്‍ അര്‍ധ സെഞ്ചുറിയുമായി ഇന്ത്യൻ വിമാന കമ്പനിയായ ഗോ എയര്‍ രംഗത്ത്. ചുരുങ്ങിയ കാലയളവില്‍ അമ്പതാമത് വിമാനവും ഗോ എയര്‍ നിരത്തിലിറക്കി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിമാനങ്ങളുടെ എണ്ണത്തില്‍ ഇരട്ടി വളര്‍ച്ചാണ് വിമാനക്കമ്പനി നേടിയെടുത്തത്.

ദിവസേന 270 ഫ്ലൈറ്റുകള്‍ ഉള്ള ഗോ എയര്‍ 24 ആഭ്യന്തര സര്‍വീസുകളും നാല് അന്താരാഷ്ട്ര സര്‍വീസുകളും നടത്തുന്നുണ്ട്.ജഹ് വാഡിയ ഗ്രൂപ്പിന്‍റെ കീഴിലുള്ള ഗോ എയര്‍ കുറഞ്ഞ യാത്രാ നിരക്കിലാണ് (ബജറ്റ് എയര്‍ലൈന്‍) പ്രവര്‍ത്തിക്കുന്നത്. അഹമ്മദാബാദ്, ബഗ്ഡോഗ്ര, ബാംഗ്ലൂര്‍, ഭുവനേശ്വര്‍, ചെന്നൈ, ദില്ലി, ഗോവ, ഗുവാഹതി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, ലക്നൗ, മുംബൈ, നാഗ്പൂര്‍, പട്ന, പോര്‍ട് ബ്ലെയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍ എന്നിവിടങ്ങളിലേക്ക് ആഭ്യന്തര സര്‍വീസുകളും ഫുക്കറ്റ്, മാലി, മസ്കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്ക് അന്താരാഷ്ട്ര സര്‍വീസുകളുമുണ്ട്.

ഇതിനോടകം 72 മില്ല്യണ്‍ യാത്രക്കാര്‍ ഗോ എയറിനൊപ്പം സഞ്ചരിച്ചു. വരും വര്‍ഷങ്ങളില്‍ 100 മില്ല്യണ്‍ യാത്രക്കാരെയാണ് ഗോ എയര്‍ ലക്ഷ്യമിടുന്നത്. മാസത്തില്‍ ഓരോ വിമാനങ്ങള്‍ വീതം കൊണ്ടുവരാനാണ് ഉദ്ദേശമെന്ന് ഗോ എയര്‍ മാനേജിങ്ങ് ഡയറക്ടര്‍ ജഹ് വാഡിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button