Life Style

പിസ്ത കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലത്

പിസ്ത രുചികരമായ ഒരു നട്‌സ് മാത്രമല്ല. ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീന്റെയും ആന്റി ഓക്‌സിഡന്റുകളുടെയും കലവറകൂടിയാണ് .ഒരു ഔണ്‍സ് അതായത് ഏതാണ്ട് 28 ഗ്രാം പിസ്തയില്‍ 156 കാലറി ഉണ്ട്.കൂടാതെ അന്നജം, നാരുകള്‍, പ്രോട്ടീന്‍, പൊട്ടാസ്യം, ഫോസ്ഫറസ്, ജീവകം ബി 6, തയാമിന്‍, കോപ്പര്‍, മാംഗനീസ് ഇവയും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹീമോ ഗ്ലോബിന്റെ ഉല്‍പാദനത്തിനും പ്രധാനമായ ജീവകം ബി 6 ഏറ്റവും കൂടുതല്‍ അടങ്ങിയ നട്‌സ് ആണിത്.

കണ്ണുകളുടെ ആരോഗ്യത്തിന് പിസ്ത പ്രധാനമാണ്. നീല വെളിച്ചം ഏല്‍ക്കുന്നതു മൂലമുണ്ടാകുന്ന തകരാറുകളില്‍ നിന്നും മാക്യുലാര്‍ ഡീജനറേഷനില്‍ നിന്നും പിസ്ത സംരക്ഷണമേകുന്നു. സാധാരണ നട്‌സുകള്‍ കാലറി കൂടിയവയാണ്. എന്നാല്‍ പിസ്തയില്‍ കാലറി കുറവാണ്. പിസ്തയില്‍ നാരുകളും പ്രോട്ടീനും ധാരാളമുള്ളതിനാല്‍ വയര്‍ നിറഞ്ഞു എന്ന തോന്നല്‍ ഉണ്ടാക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ച ഭക്ഷണമാണ്.

പിസ്തയില്‍ ആന്റി ഓക്‌സിഡന്റുകളായ ടോക്കോഫെറോളും പോളിഫിനോളും ഉണ്ട്. പിസ്തയിലെ ആന്റി ഓക്‌സിഡന്റുകള്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു, രക്ത സമ്മര്‍ദം മെച്ചപ്പെടുത്തുന്നു. അങ്ങനെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. Arginine എന്ന അമിനോ ആസിഡ് പിസ്തയിലുണ്ട്. ഇത് നൈട്രിക് ഓക്‌സൈഡ് ആയി മാറുന്നു. രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

പിസ്തയിലെ നാരുകള്‍ ദഹനത്തിനു സഹായിക്കുന്നു. ഉദരത്തിലെ ബാക്ടീരിയ നാരുകളെ ഫെര്‍മെന്റ് ചെയ്യുകയും ഇവയെ ഷോര്‍ട്ട് ചെയിന്‍ ഫാറ്റി ആസിഡുകളാക്കി മാറ്റുകയും ചെയ്യും. ഇത് ദഹനപ്രശ്‌നങ്ങള്‍ അകറ്റുന്നു. കാന്‍സറും ഹൃദ്രോഗവും വരാതെ സംരക്ഷിക്കുകയും ചെയ്യുന്നു. പുരുഷന്മാരില്‍ ഉദ്ധാരണ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പിസ്ത സഹായിക്കും. കാര്‍ബോ ഹൈഡ്രേറ്റ് ധാരാളം ഉണ്ടെങ്കിലും പിസ്തയ്ക്ക് വളരെ കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്‌സ് ആണുള്ളത്. അതുകൊണ്ട് രക്തത്തില്‍ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button