Life Style

കുട്ടികളിലെ ആസ്ത്മ കാരണങ്ങള്‍

കുട്ടികളെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗങ്ങളില്‍ ഒന്നാണ് ആസ്തമ. കുട്ടികളില്‍ ആസ്ത്മ പല രീതികളില്‍ പ്രത്യക്ഷപ്പെടുകയും വിവിധ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യും.

ഇന്ന് കുട്ടികളില്‍ ആസ്തമ വര്‍ധിച്ച് വരുന്നതായാണ് കാണാനാകുന്നത്. കഴിഞ്ഞ് 30 വര്‍ഷങ്ങള്‍ക്കിടയില്‍ ഏകദേശം മൂന്നിരട്ടിയോളം കുട്ടികളുടെയില്‍ ആസ്തമ നിരക്ക് കൂടിയതായി കാണുന്നുവെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പള്‍മിനറി മെഡിസിന്‍ വിഭാ?ഗം റിട്ടേര്‍ഡ് മേധാവിയും ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ബ്രോങ്കോളജി പ്രസിഡന്റുമായ ഡോ. എ കെ അബ്ദുള്‍ ഖാദര്‍ പറയുന്നു.

കുട്ടികളില്‍ ആസ്തമ ഉണ്ടാകുവാനുള്ള പ്രധാന കാരണം പരിസര മലിനീകരണമാണ്. കുട്ടികളെ വൃത്തിയുള്ള സാഹച്ചര്യത്തില്‍ വളര്‍ത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അണുകുടുംബത്തില്‍ വളരുന്ന കുട്ടികള്‍ക്കാണ് ആസ്തമ കൂടുതലായി കണ്ട് വരുന്നത്. മറ്റുള്ള കുട്ടികളുടെ കൂടെ കളിക്കാതെയിരിക്കുക, കൂടുതല്‍ കെയര്‍ കൊടുക്കുക അങ്ങനെയുള്ള കുട്ടികള്‍ക്കാണ് ആസ്തമ കൂടുതലായി കണ്ട് വരുന്നത്.

shortlink

Post Your Comments


Back to top button