തിരുവനന്തപുരം : സംസ്ഥാനത്ത് 44 തദ്ദേശ സ്വയംഭരണവാര്‍ഡുകളിലെക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. 33 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ആറ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും അഞ്ച് നഗരസഭ വാര്‍ഡുകളിലുമായി ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ 74 ശതമാനം വോട്ടുരേഖപ്പെടുത്തി. തിരുവനന്തപുരം ചിറയക്കോട് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചാല്‍ എല്‍ഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമാകും.
രാവിലെ പത്തുമണിക്കാണ് വോട്ടെണ്ണല്‍. തിരുവനന്തപുരം മാറാനല്ലൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിന്റെയും ബിജെപിയുടെയും സിറ്റിങ് സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പില്‍ 130 പേരാണ് മത്സരിച്ചത്. ആറ് തദ്ദേശ സ്ഥാപനങ്ങളിലെ ഭരണത്തെ ഉപതെരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കും. എല്‍.ഡി.എഫും യു.ഡി.എഫും തുല്യശാക്തിയായി നില്‍ക്കുന്നതോ ഒരു സീറ്റിന്റെ മുന്‍തൂക്കമുള്ളതോ ആയ സ്ഥലങ്ങളില്‍ ഫലം ഭരണത്തെ നിര്‍ണയിക്കുന്ന ഘടകമാകും. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ഒരു ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
Post Your Comments