കോയമ്പത്തൂര്‍: വിവാഹിതരല്ലാത്ത ജോഡികള്‍ക്ക് ഹോട്ടലില്‍ റൂം നല്‍കിയതിന് കോയമ്പത്തൂരിലെ ഓയോ ഹോട്ടല്‍ ഇടതുപക്ഷ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൂട്ടി. കോയമ്പത്തൂര്‍ നഗരത്തിലെ പീലമേടില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലാണ് പൂട്ടിച്ചത്. അവിവാഹിതരായ ജോഡികള്‍ക്കും റൂം അനുവദിക്കുമെന്ന് ഓയോ പരസ്യം നല്‍കിയിരുന്നു.
ഇതിനെതിരെ ഓള്‍ ഇന്ത്യ ജനാധിപത്യ വനിതാ അസ്സോസിയേഷന്‍ ജില്ലാ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. സംസ്‌കാരത്തിനും പാരമ്പര്യത്തിനും യോജിച്ചതല്ലെന്ന സദാചാര പ്രശ്‌നം ഉന്നയിച്ചാണ് ജനാധിപത്യ അസ്സോസിയേഷന്‍ പരാതി നല്‍കിയത്. ഹോട്ടലില്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാണെന്നും പരാതിയില്‍ ആരോപിച്ചു. കെട്ടിടത്തിനു താമസാനുമതി മാത്രമാണെന്നും ഹോട്ടല്‍ നടത്താന്‍ അനുമതി ഇല്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പരാതിയെ തുടര്‍ന്ന് ഹോട്ടലില്‍ റെയിഡ് നടത്തി രേഖകള്‍ പരിശോധിച്ചാണ് ജില്ലാ റവന്യൂ അധികൃതര്‍ നടപടിയെടുത്തത്. ഹോട്ടലില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുകയില്ലെന്നു കലക്ടര്‍ അറിയിച്ചു. റെയിഡിനിടെ ഹോട്ടലില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ റൂമിലുണ്ടായിരുന്നെന്നും അധികൃതര്‍ അറിയിച്ചു. ഹോട്ടലുടമക്കെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
Post Your Comments