തിരുവനന്തപുരം : കൊടി സുനിയും കൂട്ടാളികളും ജയിലില്‍ നിന്ന് ആരെയാണ് വിളിച്ചെന്നതിനുള്ള തെളിവ് ഉടന്‍ ലഭിയ്ക്കും. തടവുകാരില്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ജയില്‍ ഡിജിപി ഋഷിരാജ്സിങ് പൊലീസിനോട് ആവശ്യപ്പെട്ടു. ജയിലില്‍നിന്ന് പിടിച്ചെടുക്കുന്ന ഫോണുകള്‍ അതതു സ്ഥലത്തെ ലോക്കല്‍ പൊലീസിനാണ് കൈമാറുന്നത്. ഫോണ്‍രേഖകള്‍ ലോക്കല്‍ പൊലീസിനോട് ആവശ്യപ്പെടാനും കേസുകളുടെ പുരോഗതി വിലയിരുത്താനും ഋഷിരാജ് സിങ് ജയില്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി.
ജയിലുകളില്‍നിന്ന് മുന്‍പും ഫോണ്‍ പിടിച്ചെടുക്കുകയും ലോക്കല്‍ പൊലീസിന് കൈമാറുകയും ചെയ്തിരുന്നെങ്കിലും വിശദമായ പരിശോധന നടന്നിരുന്നില്ല. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലായിരുന്നു കാരണം. ഈ രീതി അവസാനിപ്പിക്കാനാണ് ഋഷിരാജ് സിങ്ങിന്റെ നീക്കം. രാഷ്ട്രീയക്കേസുകളില്‍ തടവുശിക്ഷ അനുഭവിക്കുന്നവര്‍ ഉപയോഗിച്ച ഫോണുകളും പരിശോധിക്കുമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളായ കൊടിസുനിയില്‍നിന്ന് ഒരു ഫോണും മുഹമ്മദ് ഷാഫിയില്‍നിന്ന് 2 ഫോണുകളും സിമ്മുകളും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ഇവരെ വിയ്യൂരില്‍നിന്നും പൂജപ്പുര ജയിലിലേക്ക് മാറ്റി.
Post Your Comments