
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തെ സംബന്ധിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം സ്വര്‍ണകടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.
വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തുമായി ബാലഭാസ്‌കറിന്റെ മരണത്തിന് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെ ഹൈക്കോടതി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തേടിയത്. ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജര്‍ പ്രകാശ് തമ്പി അടക്കമുള്ളവരാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍. കേസിലെ കൂട്ടു പ്രതികളായ സുനില്‍ കുമാര്‍, സെറീന ഷാജി, പോള്‍ ജോസ് തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി രണ്ട് ദിവസത്തിനകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ക്രൈം ബ്രാഞ്ചിന് നിര്‍ദേശം നല്‍കിയത്.
Post Your Comments