ഇസ്താംബുള്‍: കണ്ടു നിന്നവര്‍ക്ക് പോലും ഒരു നിമിഷം ശ്വാസം നിലച്ചു. കാരണം റോഡില്‍ നില്‍ക്കുകയായിരുന്ന ഫ്യൂസി സബാത് വെറുതെ മുകളിലേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. പിഞ്ചുകുഞ്ഞ് രണ്ടാംനിലയുടെ മുകളില്‍ നിന്നും താഴേക്ക് പതിക്കുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകും മുമ്പേ സബാത് ഇരുകൈയ്യും നീട്ടി കുട്ടിയെ കൈപ്പിടിയിലൊതുക്കി. ഒരു നിമിഷം പാളിയിരുന്നെങ്കില്‍ റോഡില്‍ വീണ് ആ കൊച്ചുകുഞ്ഞിന്റെ ശരീരം ചിന്നിചിതറുമായിരുന്നു. തുര്‍ക്കി ഇസ്താംബുളിലെ ഫാറ്റി ജില്ലയിലാണ് സംഭവം.
ദോഹ മുഹമ്മദ് എന്ന രണ്ടുവയസുകാരിയാണ് ഫ്‌ലാറ്റിന്റെ രണ്ടാം നിലയുടെ ജനലിലൂടെ അബന്ധത്തില്‍ താഴേക്കു വീണത്. ദോഹയുടെ അമ്മ അടുക്കളയില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. സബാതിന്റെ കൈയ്യിലേക്കു വീണ ദോഹയ്ക്ക് പോറല്‍ പോലും പറ്റിയില്ല. സംഭവം കണ്ടുനിന്നവര്‍ ഉടന്‍ ഓടിക്കൂടി. കുട്ടിയെ രക്ഷിച്ചതിന് സബാതിന് ദോഹയുടെ മാതാപിതാക്കള്‍ പാരിതോഷികവും നല്‍കി. കുഞ്ഞിന്റെ രക്ഷകനായ സബാതിന് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കയ്യടിയാണ്. ദൈവകരങ്ങള്‍ എന്നാണ് പലരും വിശേഷിപ്പിച്ചത്.
Post Your Comments