കൊല്ലം ; അഞ്ചലില്‍ ആത്മഹത്യ ചെയ്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പലതവണ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പീഡനത്തെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അഞ്ചല്‍ ഇടയം സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രക്ഷിതാക്കളുടെ പരാതിയില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടി പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി വ്യക്തമായി .സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസിയായ രതീഷിനെയും പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന അടുപ്പമുണ്ടായിരുന്ന ശരത്തിനെയും പൊലീസ് പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Post Your Comments