മക്കയില്‍ പുണ്യ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ചെയിന്‍ സര്‍വീസുകള്‍ നടത്തുന്ന മഷാഇര്‍ മെട്രോ പരീക്ഷണയോട്ടം ആരംഭിച്ചു. ഹജ്ജിന് മുനോടിയായി അറ്റക്കുറ്റപണി പൂര്‍ത്തിയാക്കിയാണ് മഷാഇര്‍ മെട്രോ പരീക്ഷണയോട്ടം ആരംഭിച്ചത്. മൂന്നര ലക്ഷം ഹാജിമാര്‍ക്കാണ് യാത്രയ്ക്ക് അവസരമൊരുങ്ങുക. ഹജ്ജ് ദിനങ്ങളില്‍ പുണ്യ സ്ഥലങ്ങളായ മിന, മുസ്തലിഫ, അറഫാ എന്നിവയെ ബന്ധിപ്പിച്ചോടുന്ന ചെയിന്‍ സര്‍വീസുകകളാണ് മഷാഇര്‍ മെട്രോയുടേത്. ആയിരം സര്‍വീസുകളിലായി 3.5 ലക്ഷം ഹാജിമാര്‍ ആണ് ഓരോ വര്‍ഷവും മഷാഇര്‍ മെട്രോ പ്രയോജനപ്പെടുത്താറുള്ളത്.
മക്ക മാസ്സ് റെയില്‍ ട്രാന്‍സിറ്റ് കമ്പനിക്ക് കീഴില്‍ ചൈന റെയില്‍വേ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് മെട്രോ നിര്‍മ്മിച്ചത്. ഈ കമ്പനിക്ക് തന്നെയാണ് ആണ് ഇത്തവണ ഓപ്പറേഷന്‍ ചുമതല. ഹജ്ജിനു മെട്രോയില്‍ വിവിധ തസ്തികകളിലേക്കായി 7000 താല്‍ക്കാലിക തൊഴില്‍ അവസരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൗഡ് കണ്‍ട്രോള്‍ ഏജന്റ്, ഫ്‌ലാറ്റ് ഫോം ഏജന്റ്, പ്ലാറ്റ്‌ഫോം സ്‌ക്രീന്‍ ഡോര്‍ ഏജന്റ്, തുടങ്ങി വിവിധ തസ്തികകളിലേക്കാണ് ജോലി അവസരങ്ങള്‍. സൗദിയില്‍ ജോലി ചെയ്യുന്ന ആര്‍ക്കും ജോലിക്കായി അപേക്ഷിക്കാം.
Post Your Comments