മുംബൈ: ടാറ്റായുടെ ഏറ്റവും പുതിയ എസ്‍യുവിയായ ഹാരിയറിന് ഇരട്ട നിറങ്ങള്‍ ഉള്‍പ്പെടുത്തി കമ്പനി. ഹാരിയറിന്റെ ഓര്‍ക്കസ് വൈറ്റ്, കാലിസ്റ്റോ കോപ്പര്‍ എന്നീ നിറപ്പതിപ്പുകളിലാണ് ഇരട്ട നിറങ്ങള്‍ ലഭ്യമാവുക. ഇതല്ലാതെ വേറെ മാറ്റങ്ങളൊന്നും വാഹനത്തിനില്ല.
ഈ വാഹനം ലഭ്യമായി തുടർന്നത് 2019 ജനുവരിയില്‍ ആയിരുന്നു. വിപണിയില്‍ മികച്ച പ്രതികരണമാണ് വാഹനത്തിന് ലഭിക്കുന്നത്. 2018 ഓട്ടോ എക്സ്പോയിൽ H5X എന്ന പേരിൽ അവതരിപ്പിച്ച വാഹനമാണ് ഹാരിയർ. XE, XM, XT, XZ എന്നീ നാല് പതിപ്പുകളിലായി ഹാരിയർ ലഭ്യമാണ്. നിലവില്‍ കാലിസ്റ്റോ കോപ്പർ, തെർമിസ്റ്റോ ഗോൾഡ്, ഏരിയൽ സിൽവർ, ടെലിസ്റ്റോ ഗ്രേ, ഓർക്കസ് വൈറ്റ് എന്നീ അഞ്ച് നിറങ്ങളിൽ ആണ് ഹാരിയർ വിപണിയിലെത്തിയിരിക്കുന്നത്.
ജാഗ്വാർ ആന്റ് ലാന്റ് റോവറുമായി ചേർന്ന് ഒപ്ടിമൽ മോഡുലാർ എഫിഷ്യൻറ് ഗ്ലോബൽ അഡ്വാൻസ്ഡ് സാങ്കേതികവിദ്യയനുസരിച്ച് വാഹനത്തിന്‍റെ രൂപകല്‍പ്പന. ജാഗ്വാർ ആന്‍റ് ലാന്‍ഡ് റോവറിന്‍റെ ഡി8 പ്ലാറ്റ് ഫോമിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. 2.2 ദശലക്ഷം കിലോമീറ്റർ വരുന്ന ദുർഘടമായ പാതകളിലൂടെ ഹാരിയർ ഡ്രൈവ് ചെയ്ത് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. പൂനെയിലെ 90 ശതമാനവും ഓട്ടോമേറ്റഡായ പുതിയ അസംബ്ലി ലൈനിലാണ് ഹാരിയർ നിർമ്മിച്ചിരിക്കുന്നത്.
Post Your Comments