ജീവിതശൈലിയും ഭക്ഷണരീതികളും വ്യായാമമില്ലായ്മയും കൊളസ്ട്രോള്‍ അധികരിക്കുന്നതിന് കാരണമാകുന്നത്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വേണ്ടി ഭക്ഷണം പോലും കുറയ്ക്കുന്നവരുണ്ട്. രക്തപരിശോധനയിലൂടെയാണ് കൊളസ്ട്രോള്‍ കണ്ടെത്തുന്നത്. കൊളസ്ട്രോള്‍ പരിശോധനയ്ക്ക് ഒരുങ്ങും മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
12 മണിക്കൂര്‍ ആഹാരം കഴിക്കാതെയാണ് കൊളസ്ട്രോള്‍ രക്തപരിസോധന നടത്തേണ്ടത്. വെള്ളവും കഴിക്കുന്ന മരുന്നുകളും ഉപയോഗിക്കുന്നത് കുഴപ്പമില്ല. ശക്തിയായ പനി, ശ്വാസകോശത്തിലും മൂത്രാശയത്തിലും അണുബാധ തുടങ്ങിയ രോഗങ്ങള്‍ ഉള്ളപ്പോള്‍ പരിശോധന ഒഴിവാക്കണം.
കൊളസ്ട്രോള്‍ പരിശോധനയക്ക് 24 മണിക്കൂര്‍ മുന്‍പ് മദ്യം, പുകവലി എന്നിവ നിര്‍ത്തണം. സാധാരണ ചെയ്യുന്ന വ്യായാമം തുടരാം.
ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങള്‍ വന്ന് 6 മുതല്‍ 8 മണിക്കൂര്‍ കഴിയുമ്പോള്‍ രക്തത്തിലെ കൊളസ്ട്രോള്‍ നില 30 ശതമാനം വരെ കുറയാം. അതിനാല്‍ ഇത്തരക്കാര്‍ രോഗം ഭേദമായി ആറാഴ്ച കഴിഞ്ഞ് കൊളസ്ട്രോള്‍ നില വീണ്ടും പരിശോധിക്കുന്നത് നന്നായിരിക്കും.
സാധാരണയായി രക്തത്തിലെ ടോട്ടല്‍ കൊളസ്ട്രോളാണ് പരിശോധിക്കുക പതിവ്. ടോട്ടല്‍ കോളസ്ട്രോളും നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍, ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍, ട്രൈഗ്ലിസറൈഡ് എന്നിവ വേര്‍തിരിച്ചുള്ള പരിശോധനയാണ് ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റ്. പാരമ്ബര്യമായി ഹൃദ്രോഗ സാധ്യത കൂടിയവര്‍, പൊണ്ണത്തടി, പ്രമേഹം എന്നിവ ഉള്ളവര്‍ 10 വയസ്സാകുമ്പോള്‍ ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റും പിന്നീട് രണ്ടു വര്‍ഷ ഇടവേളകളില്‍ ടോട്ടല്‍ കൊളസ്ട്രോളും പരിശോധിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
Post Your Comments