തിരുവനന്തപുരം: വിവാദ കാര്‍ട്ടൂണിന് പുരസ്‌കാരം പ്രഖ്യാപിച്ച നടപടിയില്‍ സര്‍ക്കാര്‍ നിലപാടിന് വഴങ്ങി ലളിതകലാ അക്കാദമി. അവാര്‍ഡ് പുനഃപരിശോധിക്കാമെന്ന് അക്കാദമി കത്ത് നല്‍കിയതായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു. അക്കാദമിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും മന്ത്രി സഭയില്‍ പറഞ്ഞു. നേരത്തെ ‘വിവാദം ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടല്ലെന്നും പുരസ്‌കാരം റദ്ദാക്കിയിട്ടുമില്ല.പുനപരിശോധിക്കാനാ’ണ് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അക്കാദമി മന്ത്രിയുടെ നിലപാട് തള്ളുകയായിരുന്നു. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കഥാപാത്രമാക്കി വരച്ച കാര്‍ട്ടൂണാണ് വിവാദമായത്. മാസങ്ങള്‍ക്ക് മുമ്പ് വരച്ച കാര്‍ട്ടൂണ്‍ ലളിതകലാ അക്കാദമി പുരസ്‌കാരം ലഭിച്ചതോടെയാണ് വിവാദമായത്.
കാര്‍ട്ടൂണിനെതിരെ ചില കത്തോലിക്ക സഭയിലെ ചില സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ലളിതകലാ അക്കാദമിയുടെ ആസ്ഥാനത്തിന് പുറത്ത് സംഘടനകള്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
Post Your Comments