ഇസ്താംബൂള്‍ : തുര്‍ക്കിയിലെ ഇസ്താംബൂള്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് നടത്തിയ രണ്ടാം വോട്ടെടുപ്പില്‍ ഫലം മാറിമറിഞ്ഞു. ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ഭരണകകക്ഷിയായ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി രണ്ടാം തവണ നടന്ന തെരഞ്ഞെടുപ്പില്‍ തോറ്റു. റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥി ഇക്രിം ഇമാമൊഗ്ലുവാണ് പുതിയ വിജയി.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ആദ്യ തെരഞ്ഞെടുപ്പ്. അതില്‍ കൃത്രിമമുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. രണ്ടാം തവണ ഫലം കീഴ്‌മേല്‍മറിഞ്ഞു. ആദ്യം ജയിച്ചയാള്‍ രണ്ടാം തവണയില്‍ തോറ്റു. ആദ്യ തവണ നേരിയ മുന്‍ തൂക്കത്തിനായിരുന്നു ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി അഥവാ എ.കെ പാര്‍ട്ടിയുടെ ജയം. 48.55 ശതമാനം വോട്ട് എകെ പാര്‍ട്ടി നേടിയപ്പോള്‍ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് കിട്ടിയത് 48.8 ശതമാനം വോട്ടായിരുന്നു.
എ.കെ പാര്‍ട്ടിയുടെ ബിനാലെ യെല്‍ദ്രിമാണ് ആദ്യ തവണ ജയിച്ചിരുന്നത്. രണ്ടാം തവണ ജയം റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഇക്രിം ഇമാമൊഗ്ലുവിന്. നേടിയത് 54 ശതമാനം വോട്ടുകള്‍. വിജയം ഇസ്താംബൂളിന്റെ പുതിയ തുടക്കമാണെന്ന് ഇമാമൊഗ്ലു പ്രതികരിച്ചു. ഇമാമൊഗ്ലുവിന്റെ വിജയം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനേറ്റ വന്‍ തിരിച്ചടിയായാണ് വിലയിരുത്തല്‍.
Post Your Comments