റിയാദ് : പശ്ചിമേഷ്യ വീണ്ടും അശാന്തിയുടെ പിടിയില്‍. ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ വീണ്ടും സൗദിയ്ക്കു നേരെ ഡ്രോണ്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏഴ്‌പേര്‍ക്ക് പരിക്കേറ്റു. അബഹ വിമാനത്താവളത്തിലേക്കെത്തിയ മിസൈല്‍ യാത്രക്കാര്‍ പുറപ്പെടുന്ന ഗേറ്റിന് പുറത്താണ് പതിച്ചത്. പരിക്കേറ്റ ഏഴില്‍ ചിലരുടെ നില ഗുരുതരമാണ്. വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് റിപ്പോര്‍ട്ട് തേടി.
ഇന്നലെ രാത്രി 9.10ന് അബഹയില്‍ ലാന്‍ഡ് ചെയ്ത് പാര്‍ക്കിങ്ങിലേക്ക് വരികയായിരുന്ന വിമാനം ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. സ്‌ഫോടക വസ്തു നിറച്ച ഡ്രോണ്‍ പതിച്ചത് വിമാനത്താവളത്തിന് മുന്നിലെ റസ്റ്റൊറന്റിനടുത്തായിരുന്നു. റെസ്റ്റോറന്റില്‍ ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. മരിച്ചത് സിറിയക്കാരനാണ്. യാത്രക്കാര്‍ക്കും ഹോട്ടല്‍-വിമാനത്താവള ജീവനക്കാര്‍ക്കും പരിക്കുണ്ട്.
തുടര്‍ച്ചയായി 11 ആം ദിനമാണ് സൗദിയിലേക്ക് ഹൂതി ആക്രമണം. കഴിഞ്ഞയാഴ്ച്ച അബഹ വിമാനത്താവളത്തിലെ മിസൈലാക്രമണത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണം സംബന്ധിച്ച് യു.എസ് പ്രസിഡണ്ട് റിപ്പോര്‍ട്ട് തേടി.
Post Your Comments