ന്യൂ ഡൽഹി: രാഹുൽ ഗാന്ധി കോൺഗ്രസ്സ് പാർട്ടിയെ നയിക്കുന്നത് നല്ലതായിരിക്കുമെങ്കിലും അദ്ദേഹത്തിന്റെ താൽപര്യം കൂടി പരിഗണിക്കണമെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് മണിശങ്കർ അയ്യർ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പൻ തോൽവിക്കു പിന്നാലെ പാർട്ടിയിലെ ഗാന്ധി കുടുംബത്തിന്റെ ആധിപത്യം സംബന്ധിച്ച് ഉയർന്നുവന്ന വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്ത് ഗാന്ധി കുടുംബത്തിനു പുറത്തുള്ള ഒരാൾ വരുന്നതിൽ തരക്കേടില്ലെന്നും എന്നാൽ ഗാന്ധി കുടുംബം സംഘടനയിൽ ‘സജീവമായിരിക്കണം’ എന്നുമാണ് അയ്യർ പറയുന്നത്.
പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത രാഹുല്‍ രാജിവെക്കാനുള്ള സന്നദ്ധത അന്ന് യോഗത്തെ അറിയിച്ചിരുന്നു. “നമ്മള്‍ പോരാട്ടം തുടരും. കോണ്‍ഗ്രസിന്റെ അച്ചടക്കമുള്ള പടയാളിയാളിയായി ധീരതയോടെ പോരാടും. എന്നാല്‍ എനിക്ക് പാര്‍ട്ടി അധ്യക്ഷനായി തുടരാന്‍ താത്പര്യമില്ല” -എന്നായിരുന്നു യോഗത്തില്‍ രാഹുലിന്റെ വാക്കുകൾ. എന്നാല്‍ രാഹുലിന്റെ നിർദ്ദേശം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തള്ളിക്കളയുകയായിരുന്നു. 52 സീറ്റുകളാണ് കോണ്‍ഗ്രസിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടാനായത്.
Post Your Comments