ന്യൂഡല്‍ഹി: മോഷണം നടത്തിയ പൈലറ്റിനെതിരെ കടുത്ത നടപടി സ്വീകരിച്ച് എയര്‍ ഇന്ത്യ. . സിഡ്നി എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ മോഷണത്തിനിടെ പിടിയിലായ . രോഹിത് ഭാസിന് എന്ന പൈലറ്റിനെ ഉടനടി സസ്പെന്‍ഡ് ചെയ്തു. സംഭവത്തിൽ ഇയാൾക്കെതിരെ എയര്‍ ഇന്ത്യ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് പേഴ്സ് മോഷ്ടിക്കുന്നതിനിടെ രോഹിത പിടിയിലാവുകയായിരുന്നു. ഉടൻ തന്നെ എയര്‍ ഇന്ത്യ ഓസ്ട്രേലിയ റീജണല്‍ മാനേജര്‍ എയര്‍ ഇന്ത്യ ആസ്ഥാനത്ത് ഇക്കാര്യം അറിയിച്ചു. ശേഷം വിമാനം പറത്താന്‍ പൈലറ്റിന് അനുമതി നൽകുകയും ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ സസ്പെൻഷൻ ഉത്തരവ് കൈമാറുകയുമായിരുന്നു. ഇയാളുടെ ലൈസന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. ബേസ് സ്റ്റേഷനായ കൊല്‍ക്കത്ത വിടരുതെന്നു എയർ ഇന്ത്യ നിർദേശിച്ചു.
Post Your Comments