ജമ്മു: ജമ്മു കശ്മീരില്‍ ഭീകരര്‍ക്കായി നായ്ക്കളെ ഉപയോഗിച്ച് തെരച്ചിൽ. കിഷ്ത്വാര്‍ ജില്ലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെതുടര്‍ന്ന് സൈന്യവും പൊലീസും തെരച്ചിലിനായി നായ്ക്കളെ ഉപയോഗിക്കുകയായിരുന്നു. കെഷ്വന് ഗ്രാമത്തില്‍ വെള്ളിയാഴ്ച സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇവിടെനിന്ന് ലഭിച്ച ഭീകരരുടെ രക്തത്തുള്ളികള്‍ മണപ്പിച്ചാണ് നായ്ക്കളെ തെരച്ചിലായ് വിട്ടത്.
Post Your Comments