KeralaLatest News

അന്യസംസ്ഥാന പാലിന്റെ ഗുണമേന്മ പരിശോധന ; കർശന നടപടിയെന്നു മന്ത്രി കെ രാജു

തിരുവനന്തപുരം : അന്യസംസ്ഥാനത്ത് നിന്നെത്തുന്ന പാലിന്റെ ഗുണമേൻമ വിലയിരുത്താൻ ചെക്പോസ്റ്റുകളിൽ കർശനമായ പരിശോധന ഏർപ്പെടുത്തുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു. വി.ജെ.ടി. ഹാളിൽ സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. പാറശ്ശാലയിൽ പുതിയ ചെക്പോസ്റ്റ് സ്ഥാപിക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. പാലിന്റെ ഗുണമേൻമ ഉറപ്പു വരുത്തിയശേഷമേ സംസ്ഥാനത്തേക്ക് കടത്തിവിടാൻ അനുവദിക്കൂ. ഓരോ ഗ്രാമപഞ്ചായത്തുകളിലും ഒരു വെറ്ററിനറി ആശുപത്രി എന്ന സ്ഥിതിയാണ് നിലവിലുള്ളത്. എന്നാൽ വിസ്തൃതി കൂടിയതും കന്നുകാലികൾ കൂടുതലുമുള്ള പഞ്ചായത്തുകളിൽ ഒന്നിലധികം വെറ്ററിനറി ആശുപത്രികൾ സ്ഥാപിക്കും.

കാലാവസ്ഥാ വ്യതിയാനം കന്നുകാലികളേയും ബാധിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് പുതിയ പ്രജനന നയം കൊണ്ടുവരാനും സർക്കാരിന് പദ്ധതിയുണ്ട്. ദേശീയനയം വ്യക്തമാക്കുന്ന പോലെ നാടൻപശുക്കളെ വളർത്താൻ കർഷകർ തയാറാകണം. കന്നുകാലികളുടെ എണ്ണം കുറഞ്ഞു വരുന്ന സ്ഥിതി അനുവദിക്കരുതെന്നും മന്ത്രി പറഞ്ഞു. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർ പോലും പശു, കോഴി വളർത്തലിനു തയാറാകണം. പാൽ, മുട്ട, ഇറച്ചി എന്നിവയിൽ സംസ്ഥാനം സ്വയംപര്യാപ്തമാകണം. എല്ലാവരും കന്നുകാലികളെ ഇൻഷ്വർ ചെയ്യണമെന്നും മന്ത്രി നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button