Latest NewsInternationalTechnology

സ്മാര്‍ട് ഫോണുകളുടെ അമിത ഉപയോഗം ശരീരഘടനയെ മാറ്റിമറിക്കുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷക സംഘം

ഇവന്‍മാര്‍ക്ക് ഒരെല്ല് കൂടുതലാണെന്ന് പഴമക്കാര്‍ പറയുമ്പോള്‍ ്‌തൊരു തമാശയായിട്ടാണ് എല്ലാവരും എടുക്കാറ്. എന്നാല്‍ ഇപ്പറയുന്നതൊരു സത്യമാണെന്ന് പഠനങ്ങളിലൂടെ തെളിയിച്ചിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വസ്തുവായി മാറിയിരിക്കുകയാണ് സ്മാര്‍ട്ട് ഫോണുകള്‍. ഇവയുടെ അമിത ഉപയോഗമാണ് മനുഷഅയശരീരത്തിന്റെ ഘടകത്തെ തന്നെ മാറഅറിമറിക്കുന്നത് എന്നാണ് ആസ്ട്രേലിയയിലെ സണ്‍ഷൈന്‍ കോസ്റ്റ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്.

മൊബൈല്‍ അടിമകളുടെ തലയുടെ പിറകിലായി ‘കൊമ്പ്’ പോലെ ഒരു വളര്‍ച്ച കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. തലയോട്ടിക്ക് പുറകിലായി കഴുത്തിന് മുകളിലായിട്ടാണ് ഇത്തരമൊരു വളര്‍ച്ചകണ്ടെത്തിയത്. എക്സ്റേ കള്‍ പരിശോധിച്ചപ്പോഴാണ് ഇത് ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ച്ചയായി സ്മാര്‍ട്ട്ഫോണോ സമാനമായ ഉപകരണങ്ങളോ നോക്കുന്നവരിലാണ് ഇത് കാണപ്പെടുന്നത്. തലതുടര്‍ച്ചയായി തല താഴ്ത്തിയിരിക്കുമ്പോള്‍ ഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ ഭാഗത്ത് പ്രത്യേക വളര്‍ച്ച ഉണ്ടാകുന്നതെന്നാണ് ഗവേഷകരുടെ നിഗമനം.

സ്മാര്‍ട്ട്ഫോണുകള്‍ നമ്മുടെ ജീവിതത്തിലെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. അത് മൂലമുണ്ടാകുന്ന ഗുണങ്ങളും പൊല്ലാപ്പുകളും ചില്ലറയല്ല. ഇപ്പോഴിതാ സ്മാര്‍ട്ട്ഫോണുകള്‍ അമിതമായി ഉപയോഗിക്കുന്നത് പുതുതലമുറയുടെ ശരീരഘടനയില്‍ തന്നെ മാറ്റം വരുത്തുന്നുവെന്ന മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നു. മൊബൈല്‍ അടിമകളുടെ തലയുടെ പിറകിലായി ‘കൊമ്പ്’ പോലെ ഒരു വളര്‍ച്ച കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. 2018 ഫെബ്രുവരിയില്‍ നാച്ചുര്‍ മാഗസിനില്‍ ഈ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. 18നും 86നും ഇടക്ക് പ്രായമുള്ളവരുടെ 1200 എക്സ്റേകളാണ് ഗവേഷകര്‍ പഠനത്തിനായി ഉപയോഗിച്ചത്. 33 ശതമാനം പേര്‍ക്കും ഇത്തരത്തില്‍ തലയോട്ടിക്ക് താഴെയായി വളര്‍ച്ച കാണപ്പെട്ടു. പ്രായം കൂടുംതോറും ഈ വളര്‍ച്ച കുറയുന്നുവെന്നും പ്രബന്ധം പറയുന്നു.

ആസ്ട്രേലിയയിലെ സണ്‍ഷൈന്‍ കോസ്റ്റ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. കഴിഞ്ഞ വര്‍ഷമാണ് ഗവേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നത്. എന്നാല്‍ ബി.ബി.സി കഴിഞ്ഞ ആഴ്ച്ചയില്‍ സംഭവം വാര്‍ത്തയാക്കിയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ‘ആധുനിക ജീവിതം എങ്ങനെ മനുഷ്യന്റെ അസ്ഥികൂടത്തില്‍ വരെ മാറ്റങ്ങളുണ്ടാക്കുന്നു?’ എന്നായിരുന്നു ബി.ബി.സി വാര്‍ത്ത ആസ്ട്രേലിയന്‍ മാധ്യമങ്ങളും പുതുതലമുറയിലെ തലയോട്ടിയിലെ അസ്വാഭാവിക വളര്‍ച്ചയുടെ വാര്‍ത്ത ഏറ്റെടുത്തു. മൊബൈലിന്റെ അമിത ഉപയോഗം മനുഷ്യ ശരീരത്തിന്റെ രൂപത്തില്‍ പോലും പ്രകടമായ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന മുന്നറിയിപ്പാണ് ഇത് നല്‍കുന്നത്.

shortlink

Post Your Comments


Back to top button