അമേഠി: രോഗിയായ യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിന് നേതൃത്വം നല്‍കി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തന്റെ അകമ്പടി വാഹനങ്ങള്‍ക്ക് ഒപ്പമുള്ള ആംബുലന്‍സ് ആണ് രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് സ്മൃതി ഇറാനി വിട്ടുനല്‍കിയത്. രണ്ട് ദിവസത്തെ അമേഠി സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു സ്മൃതി ഇറാനിയുടെ നന്മ നിറഞ്ഞ ഈ പ്രവൃത്തി. അതേസമയം യുവതിയെ ആംബുലന്‍സില്‍ കയറ്റുന്നതിനായി സൗകര്യമൊരുക്കിക്കൊടുക്കുന്ന സ്മൃതി ഇറാനിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഗൗരിഗഞ്ച് ജില്ലാ ആശുപത്രിയില്‍ രോഗിയായ യുവതിയെ എത്തിക്കണമെന്ന് സ്മൃതി ഇറാനി തന്റെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്നതും വീഡിയോയില്‍ കാണാം.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം ആദ്യമായാണ് സ്മൃതി ഇറാനി അമേഠിയില്‍ സന്ദര്‍ശനത്തിനെത്തുന്നത്. നേരത്തെ തന്റെ സഹായി കൊല്ലപ്പെട്ടപ്പോള്‍ മരണാനന്തര ചടങ്ങിന് എത്തിയ അവര്‍ ആചാരങ്ങളെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ശവമഞ്ചം ചുമന്നതും വാര്‍ത്തയായിരുന്നു. ഇത്തവണയും അമേഠിയിലെത്തിയപ്പോള്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനൊപ്പം കൊല്ലപ്പെട്ട സഹായിയുടെ കുടുംബാംഗങ്ങളെ സ്മൃതി ഇറാനി സന്ദര്‍ശിച്ചു. മണ്ഡലത്തില്‍ ഉന്നത ഉദ്യോദസ്ഥരുടെ യോഗം വിളിച്ചു. തുടര്‍ന്ന്, വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടലും മന്ത്രി നിര്‍വഹിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ചാണ് സ്മൃതി ഇറാനി പാര്‍ലമെന്റിലെത്തിയത്.
#WATCH Uttar Pradesh: Smriti Irani, BJP MP from Amethi takes a woman to hospital in her convoy ambulance. pic.twitter.com/ohWl12minG
— ANI UP/Uttarakhand (@ANINewsUP) June 22, 2019
Post Your Comments