കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ വീണ്ടും തൃണമൂല്‍ ബിജെപി സംഘര്‍ഷം. ഒരു പ്രവര്‍ത്തകനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി എന്ന്
ബി.ജെ.പി ആരോപിച്ചു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കി. കൂടുതല്‍ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുമുണ്ട്. ശേഖരിച്ച വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് എം.പിമാര്‍ ഉടന്‍ ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിക്കും. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെയാണ് സംസ്ഥാനത്ത് സംഘര്‍ഷങ്ങള്‍ രൂക്ഷമായത്.
ബിഷ്ണുപൂരിലാണ് പുതിയ സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്. പ്രദേശത്തെ പ്രവര്‍ത്തകനായ ഗോപാല്‍ ചന്ദ്ര പാലിനെ ടി.എം.സി ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് ബി.ജെ.പി ആരോപണം. ഇതോടെ സംഘര്‍ഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്.
ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഭത്പാരയിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ബി.ജെ.പി എം.പിമാരായ എസ്.എസ് അഹ്ലുവാലിയ, സത്യപാല്‍ സിങ്, വിഡി റാം എന്നിവരടങ്ങിയ സംഘം ഭത്പാര സന്ദര്‍ശിച്ചതോടെ വീണ്ടും സംഘര്‍ഷമുണ്ടായി. പ്രദേശത്ത് തടിച്ചുകൂടിയ ബി.ജെ.പി ടി.എം.സി പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി.
Post Your Comments