കോട്ടയം : കഴിഞ്ഞ ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ നീലിമംഗലം പാലത്തില്‍ പൊലിഞ്ഞത് 7 പേരുടെ ജീവന്‍. 007 , 2014 വര്‍ഷങ്ങളിലാണ് സമാന രീതിയില്‍ അപകടമരണം ഉണ്ടായത്. 2007 ല്‍ ഇതുവഴി നടന്നു പോയ 3 അയ്യപ്പ ഭക്തരെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു. 2014 ല്‍ ട്രെയിന്‍ വരുന്നതു കണ്ട് ആറ്റിലേക്ക് ചാടിയ 2 പേര്‍ മുങ്ങി മരിച്ചു. ഒരാള്‍ ട്രെയിന്‍ ഇടിച്ചു മരിച്ചു. 300 മീറ്റര്‍ നീളമാണ് നീലിമംഗലം പാലത്തിന്.
സംക്രാന്തി, പെരുമ്പായിക്കാട് പ്രദേശത്ത് ഉള്ളവര്‍ പാലം ഉപയോഗിക്കാറുണ്ട്. എന്നാല്‍ റെയില്‍വേ ഇതുവഴി കാല്‍നടയാത്ര അനുവദിച്ചിട്ടില്ല. മറുകര എത്താന്‍ എളുപ്പവഴിയെന്ന നിലയില്‍ നാട്ടുകാര്‍ ഉപയോഗിക്കുകയാണ് പതിവ്. സമീപവാസികള്‍ക്കു സ്ഥലം പരിചിതം ആണെങ്കിലും മറ്റിടങ്ങളില്‍ നിന്ന് ഇവിടെ എത്തുന്നവര്‍ അപകടത്തില്‍പെടാന്‍ സാധ്യത കൂടുതലാണ്. 2 മധ്യഭാഗത്തായി ഇരുമ്പു കൊണ്ടുള്ള നടപ്പാത ഘടിപ്പിച്ചിട്ടുണ്ട്. 2 മീറ്റര്‍ വീതിയാണിതിന്.
ഇതു വഴിയായി ഉദ്ദേശിച്ചുള്ളതല്ലെന്നു റെയില്‍വേ. അതിനാല്‍ മുന്നറിയിപ്പ് ബോര്‍ഡ് വയ്ക്കാന്‍ കഴിയില്ല. നഗരസഭയും പൊലീസുമാണ് ഇത്തരം ബോര്‍ഡ് വയ്‌ക്കേണ്ടത്. അതിക്രമിച്ചു കടക്കുന്നവരെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം പൊലീസിനാണ്. നീലിമംഗലം പാലത്തിനു താഴെ ഉപേക്ഷിക്കപ്പെട്ട റെയില്‍വേ വാഗണിന്റെ അവശിഷ്ടം ഇപ്പോഴുമുണ്ട്. വാഗണ്‍ എടുക്കുന്നതു ലാഭകരമല്ല എന്ന നിഗമനത്തില്‍ റെയില്‍വേ ഉപേക്ഷിച്ചതാണ്.
വര്‍ഷങ്ങളായി വെള്ളത്തില്‍ കിടക്കുന്ന വാഗണ്‍ പൂര്‍ണമായും നശിച്ചു. പാലത്തിനു താഴെ മഴക്കാലത്ത് അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയരും. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ പാലത്തില്‍ വെള്ളം കയറി. അന്നു ട്രെയിന്‍ ഗതാഗതം നിര്‍ത്തി. നീലിമംഗലം റെയില്‍വേ തുരങ്കം വഴി ടാര്‍ ചെയ്ത വഴിയുണ്ട്. ഇതു ദൂരം കൂടുതല്‍ ആയതിനാലാണ് പാലം എളുപ്പമാര്‍ഗമായി നാട്ടുകാര്‍ ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഇവിടെ ഇരട്ടപ്പാത നിര്‍മാണത്തിനുള്ള പണികള്‍ നടക്കുന്നുണ്ട്.
Post Your Comments