Latest NewsIndia

സംസ്ഥാനങ്ങളില്‍ ട്രിബ്യൂണലുകള്‍ വരുന്നു; ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ പുതിയ തീരുമാനങ്ങള്‍

ന്യൂഡല്‍ഹി : 26 സംസ്ഥാനങ്ങളില്‍ ട്രിബ്യൂണലുകള്‍ രൂപീകരിക്കാന്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. രണ്ടാം മോദി മന്ത്രിസഭ അധികാരത്തിലെത്തിയതിന് ശേഷം നടന്ന ആദ്യ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

കൂടാതെ ജി എസ് ടി വാര്‍ഷിക റിട്ടേണ്‍ ഫയല്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജി എസ് ടി കൗണ്‍സില്‍ നീട്ടി നല്‍കി. 5 കോടിക്ക് മുകളില്‍ വിറ്റുവരവുള്ളവര്‍ക്ക് ജൂലൈ 31 വരെയും രണ്ട് മുതല്‍ അഞ്ച് കോടി വരെയുള്ളവര്‍ക്ക് ഓഗസ്റ്റ് 31 വരെയുമാണ് നീട്ടി നല്‍കിയത്. രണ്ട് കോടിയില്‍ താഴെ വിറ്റുവരവ് ഉള്ളവര്‍ക്ക് സെപ്തംബര്‍ 30 വരെയും ജി എസ് ടി റിട്ടേണ്‍ സമര്‍പ്പിക്കാവുന്നതാണ്.

വ്യാപാരികള്‍ അമിത ലാഭം ഈടാക്കുന്നത് തടയാനുള്ള നാഷണല്‍ ആന്റി പ്രൊഫിറ്റീയറിങ് അതോറിറ്റിയുടെ കാലാവധി രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടാനും ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചു. സംസ്ഥാന ധനമന്ത്രി തോമസ് ഐസക് യോഗത്തില്‍ പങ്കെടുത്തു. കേരളത്തിന്റെ ആവശ്യങ്ങളെല്ലാം കേട്ടതല്ലാതെ കേന്ദ്രധനമന്ത്രി മറുപടി പറഞ്ഞില്ലെന്ന് തോമസ് ഐസക് പറഞ്ഞു.

shortlink

Post Your Comments


Back to top button