അമ്പലപ്പുഴ : സ്ത്രീവിരുദ്ധ പരാമര്‍ശക്കേസില്‍ മന്ത്രി ജി.സുധാകരന്‍ അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ നിന്ന് ജാമ്യമെടുത്തു. സിപിഎം കൊട്ടാരവളവ് ബ്രാഞ്ച് മുന്‍ സെക്രട്ടറിയും ജി.സുധാകരന്റെ പഴ്‌സണല്‍ സ്റ്റാഫ് മുന്‍ അംഗവുമായ ഉഷാ സാലി നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് കേസ്. കഴിഞ്ഞ നാലിനു മന്ത്രി ഹാജരായിരുന്നില്ല. ഹാജരായി ജാമ്യം എടുക്കണമെന്ന് അന്നു കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് അപേക്ഷ നല്‍കിയ ശേഷം അഭിഭാഷകരോടൊപ്പം എത്തി മന്ത്രി ഇന്നലെ ജാമ്യമെടുത്തത്.
വിഷയത്തിന്‍ മേല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാതിരുന്നതിനാലാണ് കോടതിയില്‍ എത്തിയത്. 2016 ഫെബ്രുവരി 28ന് തോട്ടപ്പള്ളി കൃഷ്ണന്‍ചിറ -ലക്ഷ്മിത്തോപ്പ് റോഡിന്റെ നിര്‍മാണ ഉദ്ഘാടന വേളയില്‍ ജി.സുധാകരന്‍ പൊതുജനമധ്യത്തില്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ മൈക്കിലൂടെ സംസാരിച്ചുവെന്നാണ് ഹര്‍ജിയിലുള്ളത്. സംഭവശേഷം ഉഷാ സാലിയെയും ഭര്‍ത്താവ് സിപിഎം തോട്ടപ്പള്ളി മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.എം.സാലിയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇനി 28ന് കേസ് പരിഗണിക്കും.
Post Your Comments