Latest NewsMollywoodEntertainment

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ്സിന് വേണ്ടി പടവെട്ടാന്‍ നിവിന്‍ പോളി

നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ച് സണ്ണി വെയ്ന്‍ നിര്‍മിക്കുന്ന നിവിന്‍ പോളി ചിത്രം പടവെട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ നാടകം മോമെന്റ്‌റ് ജസ്റ്റ് ബിഫോര്‍ ഡെത്തിന്റെ സംവിധായകനായ ലിജു കൃഷ്ണ തന്നെ ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

poster padavettu

നിരവധി ദേശിയ പുരസ്‌കാരങ്ങള്‍ ലഭിച്ച നാടകമായിരുന്നു മോമെന്റ്‌റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്. പൂര്‍ണമായും സിനിമാക്കാരനായ ഒരാള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മാണദൗത്യം ഏറ്റെടുത്തു എന്ന അപൂര്‍വതയും ഈ നാടകത്തിനുണ്ടായിരുന്നു. അന്ന് ലിജുവുമായി തുടങ്ങിയ സൗഹൃദമാണ് ഇന്ന് പടവെട്ട് എന്ന ചിത്രത്തിന് നിര്‍മാതാവ് എന്ന വേഷമിഞ്ഞ് സണ്ണിവെയ്ന്‍ എത്താന്‍ കാരണം.

padavettu 1

നാടകവും സിനിമയും മാത്രമല്ല, തന്റെ മനസ്സിനെ തൃപ്തിപ്പെടുത്തുന്ന, സന്തോഷം നല്‍കുന്ന, മറ്റ് കലാരൂപങ്ങളും പ്രത്യേകിച്ചും നാശോന്മുഖമായി ക്കൊണ്ടിരിക്കുന്ന കലകളെ അരങ്ങത്തെത്തിക്കണമെന്ന ആഗ്രഹത്തോടെ ആണ് തന്റെ നിര്‍മാണ സംരംഭം ആരംഭിച്ചതെന്നാണ് സണ്ണിവെയ്ന്‍ പറയുന്നത്. നാടകത്തിന്റെ പിന്നണിയില്‍ മാത്രം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന താന്‍ ഏറെ വൈകാതെ അരങ്ങിലുമെത്തുമെന്നും പറഞ്ഞു. സെക്കന്‍ഡ് ഷോ എന്ന സിനിമയിലൂടെയായിരുന്നു സുജിത് എന്ന സണ്ണിയുടെ തുടക്കം. സിനിമയും നാടകവും നിര്‍മാണവുമെല്ലാമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് വയനാടുകാരനായ ഈ യുവതാരം.

nivin

നിവിന്‍ പോളിയുടെ വരാനിരിക്കുന്ന വന്‍ ബഡ്ജറ്റ് ചിത്രങ്ങളുടെ നിരയിലാണ് പടവെട്ട് ഒരുങ്ങുന്നത്.സണ്ണി വെയ്‌നും നിവിന്‍ പോളിയും ലിജു കൃഷ്ണയും ഒന്നിക്കുമ്പോള്‍ മലയാള സിനിമക്ക് ഈ ചിത്രം പുതിയ പ്രതീക്ഷകള്‍ നല്‍കുകയാണ്. ഒരു പെയിറ്റിംഗിനെ അനുസ്മരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പോസ്റ്റര്‍. തട്ടത്തിന്‍മറയത്ത്, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിനും സണ്ണിയും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഇരുവരുടെയും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button