കൊളംബോ : ശ്രീലങ്കയില്‍ സ്‌ഫോടനം നടക്കുമെന്ന് വിവരം ലഭിച്ചിട്ടും വേണ്ട രീതിയില്‍ നടപടികള്‍ സ്വീകരിക്കാതിരുന്ന 9 പേര്‍ക്കെതിരെ കേസ്. 258 പേര്‍ കൊല്ലപ്പെട്ട ഈസ്റ്റര്‍ ദിന സ്‌ഫോടനങ്ങളുടെ പേരില്‍ പൊലീസ് ഓഫിസര്‍മാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
3 പള്ളികളിലും 3 ഹോട്ടലുകളിലുമാണ് കഴിഞ്ഞ ഏപ്രില്‍ 21 ന് ഭീകരര്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തിയത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി ആക്രമണ സാധ്യതയെക്കുറിച്ചു നല്‍കിയ മുന്നറിയിപ്പ് അവഗണിക്കപ്പെട്ടു. പ്രതിരോധ വകുപ്പും കൈകാര്യം ചെയ്തുവന്ന പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്ക് ഈ ആക്രമണം ഒഴിവാക്കാന്‍ കഴിഞ്ഞേനെ എന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
ചാവേറാക്രമണത്തിന് പിന്നാലെ പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാന്‍ഡോ രാജിവെച്ചിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു
അദ്ദേഹം രാജിവെച്ചത്. പൊലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജിവെയ്ക്കാന്‍ അന്നു തന്നെ പ്രസിഡന്റ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടിരുന്നു.
Post Your Comments