Latest NewsKerala

ഉത്തരക്കടലാസ് തിരുത്തിയ സംഭവം ; അധ്യാപകരിൽ ഒരാൾ കീഴടങ്ങി

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്ക് പകരം പരീക്ഷ എഴുതുകയും ഉത്തരക്കടലാസ് തിരുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതികളായ അധ്യാപകരിൽ ഒരാൾ കീഴടങ്ങി. പരീക്ഷ ഡെപ്യൂട്ടി ചീഫും ചേന്ദമംഗലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനുമായ പി കെ ഫൈസലാണ് കീഴടങ്ങിയത്. ഇയാളുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

പരീക്ഷ ചീഫ് സൂപ്രണ്ടും നീലേശ്വരം സ്കൂൾ പ്രിൻസിപ്പലുമായ കെ റസിയ, അഡീഷണൽ ഡെപ്യൂട്ടി ചീഫ് നിഷാദ് വി മുഹമ്മദ്, ചേന്നമംഗലൂർ സ്‌കൂളിലെ അദ്ധ്യാപകനും പരീക്ഷ ഡെപ്യൂട്ടി ചീഫുമായ പി കെ ഫൈസൽ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്കൂളിലെ പ്ലസ്ടു സയൻസ് വിഭാഗത്തിലെ മൂന്ന് കുട്ടികളുടെ ഉത്തരക്കടലാസുകൾ പൂർണ്ണമായും മാറ്റി എഴുതുകയെന്നും പ്ലസ് വണ്ണിലെ 32 ഉത്തരക്കടലാസുകളിൽ അധ്യാപകൻ തിരുത്തൽ വരുത്തിയെന്ന് കണ്ടെത്തിയിരുന്നു.

മുക്കം പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി നാല് വകുപ്പുകൾ പ്രകാരമാണ് കേസ്. കേസില്‍ മറ്റ് രണ്ട് പേരും ഒളിവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button